ഇനിയൊരിക്കലും അത് സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല; കുട്ടി റിമിയോട് റിമി ടോമി, ഒരുപാട് കഷ്ടപ്പെട്ടു വേദനിച്ചു

1 week ago 5
rimi tomy kutti version
ഇപ്പോള്‍ എ ഐ ട്രെന്‍രിങ് വൈറല്‍ ആണ് നമ്മുടെ തന്നെ ബാല്യത്തോട് സംസാരിക്കുന്ന ഫോട്ടോ ജനറേറ്റ് ചെയ്യുന്നത്. പല സെലിബ്രിറ്റികളും ആ വിധം ഫോട്ടോകള്‍ പങ്കുവച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇതാ റിമി ടോമി യും. മറ്റ് ഫോട്ടോകളില്‍ നിന്ന് വ്യത്യസ്തമായി, റിമി ടോമി തന്റെ ബാല്യത്തോട് സംസാരിക്കുന്നത് ഒരു കണ്ണാടി നോക്കിക്കൊണ്ടാണ്, മാത്രമല്ല കളര്‍ ഫോട്ടോയുമാണ്.

എങ്ങനെയാണ് നീ ഇപ്പോഴും ഇങ്ങനെ ചിരിക്കുന്നത്. നിന്നെ ഇങ്ങനെ കാണുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. കാരണം എന്നും ഞാന്‍ ആഗ്രഹിക്കുന്നതാണ് ഇതുപോലെയൊന്ന് ചിരിക്കാന്‍, പക്ഷേ ഇനിയൊരിക്കലും എനിക്കതിന് സാധിക്കുമോ എന്ന് തോന്നുന്നില്ല. നീ ഒരുപാട് കഷ്ടപ്പെട്ടു, ഒരുപാട് മോശം അവസ്ഥകളിലൂടെ കടന്നുവന്നു. എന്നിട്ടും അവസാനും നീ സമാധാനത്തോടെ ജീവിക്കുന്നു, സന്തോഷിക്കുന്നു, വിജയിക്കുന്നു. നിന്നെ ഇപ്പോഴും ഇങ്ങനെ കാണുന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം- എന്നാണ് ഫോട്ടോയ്‌ക്കൊപ്പം റിമി ടോമി കുറിച്ചത്.

Also Read: എനിക്കെന്റേതായ നിലപാടുകളുണ്ട്, എന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നത് ഞാന്‍ തന്നെയാണ് എന്ന് ജ്യോതിക

ടെലിവിഷന്‍ ആങ്കറായി കരിയര്‍ ആരംഭിച്ചതാണ് റിമി ടോമി. ഒരു ചലച്ചിത്രഗാന ഫോണ്‍ കോള്‍ പരിപാടിയില്‍ ആങ്കറായി വന്ന റിമി, അന്നേ തന്റെ പാട്ടുകള്‍ കൊണ്ടും എനര്‍ജെറ്റിക് സംസാരം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടി. ഒരുപാട് ഗാനമേളകള്‍ ചെയ്തു, സ്റ്റേജ് ഷോകളിലൂടെ കരയര്‍ കൂടുതല്‍ മികച്ചതാക്കി. ലാല്‍ ജോസിന്റെ മീശ മാധവന്‍ എന്ന ചിത്രത്തില്‍, ചിങ്ങമാസം വന്നു ചേര്‍ന്നാല്‍.. എന്ന പാട്ട് പാടിക്കൊണ്ടാണ് പിന്നണി ഗാന ലോകത്തേക്ക് വരുന്നത്. പാട്ട് ഹിറ്റായതിനൊപ്പം റിമി ടോമിയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നു. ഒത്തിരി പാട്ടുകള്‍ പിന്നീട് റിമി ടോമിയുടെ ശബ്ദത്തില്‍ വന്നു.

പാടുക മാത്രമല്ല, ചില സിനിമകളില്‍ നായികയായും റിമി ടോമി എത്തി. പാട്ടുകള്‍ക്ക് പുറമെ ടെലിവിഷന്‍ റിയാലിറ്റ ഷോകളില്‍ വിധികര്‍ത്താവായി, ഷോ ആങ്കറായി. റിമിയുടെ ഹ്യൂമര്‍സെന്‍സിന് മാത്രം ആരാധകരുമായി. സ്റ്റേജ് ഷോകള്‍ കൈയ്യടക്കുന്ന കാര്യത്തില്‍ റിമിയെ വെല്ലാന്‍ മറ്റൊരാളില്ല. സാക്ഷാല്‍ ഷാരൂഖ് ഖാനെ വരെ അതിശയിപ്പിച്ച ഗായിക. പൃഥ്വിരാജ് ഒരു അവാര്‍ഡ് ഷോയില്‍ പറഞ്ഞിട്ടുണ്ട്, എനിക്ക് അവാര്‍ഡ് തരുന്നതിന് മുന്‍പ് ഇനി എല്ലാ വേദികളിലും റിമി ടോമിയുടെ പാട്ട് വേണം എന്ന്, അപ്പോഴാണ് കാണികള്‍ ഒന്നുണര്‍ന്ന് ആവേശത്തിലാവുന്നത് എന്ന്.


പക്ഷേ ഇതിനിടയില്‍ സ്വകാര്യ ജീവിതത്തില്‍ പല വെല്ലുവിളികളും റിമി ടോമി മറികടന്നു. കോഴിക്കോട്ടുകാരനായുള്ള റോയിസുമായുള്ള വിവാഹവും വിവാഹ മോചനവും റിമിയ്ക്ക് വലിയ വേദനയായിരുന്നു. പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിച്ചതിന് ശേഷം റിമിയുടെ ലുക്ക് തന്നെ മാറി. ആ മാനസിക വെല്ലുവിളികളില്‍ നിന്ന് പുറത്തുകടക്കാനാണ് വര്‍ക്കൗട്ട് ആരംഭിച്ചത്, അതാണ് ഇന്ന് റിമിയ്ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഇടം
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article