
Photos: Screen grabs from instagram
ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റായി ഇറങ്ങിയ ഡിജിറ്റല്‍ ഇല്യൂഷന്‍ വീഡിയോയ്ക്ക് താഴെ രസം പിടിപ്പിക്കുന്ന കമന്റുമായി താരങ്ങള്‍. ആസിഫ് അലി, അപര്‍ണ ബാലമുരളി, ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി തുടങ്ങിയ താരങ്ങളാണ് കമന്റുമായി എത്തിയിരിക്കുന്നത്.
'തമ്പ്‌നെയില്‍ അപ്‌ഡേറ്റ് മാറിക്കൊണ്ടിരിക്കുന്നുണ്ടോ' എന്ന ഫെമി മറിയം എന്ന യുവതിയുടെ കമന്റിന് താഴെയാണ് കമന്റ് പ്രളയവുമായി താരങ്ങള്‍ എത്തിയിരിക്കുന്നത്. 'കാണുന്നതെല്ലാം വിശ്വസിക്കരുത്, എല്ലാം മിറാഷാണ്' എന്ന കമന്റുമായി ആദ്യമെത്തിയത് ഹക്കീം ഷാജഹാനാണ്. 'ആഹാ എന്നിട്ട്' എന്ന കമന്റുമായി പിന്നാലെ ഹന്ന എത്തി. 'ഹോ, പണ്ഡിതന്‍ ആണെന്ന് തോന്നുന്നു' എന്നാണ് അതിന് താഴെ അപര്‍ണയുടെ കമന്റ്. 'മിറാഷ് കഴിഞ്ഞതില്‍ പിന്നെ ഇങ്ങനെയാണെന്നാ കേട്ടത്' എന്ന രസികന്‍ കമന്റുമായി ഉടന്‍ ആസിഫ് അലിയുമെത്തി. ഇതോടെ തുടരെ തുടരെ കമന്റുകളുടെ ഒഴുക്കാണ്.
ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട 'കിഷ്‌കിന്ധാകാണ്ഡം' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി-അപര്‍ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മിറാഷ്'. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്ര'വും ബോക്‌സ്ഓഫിസില്‍ വന്‍ ഹിറ്റായിരുന്നു. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റ് പ്രമുഖ താരങ്ങള്‍.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലിന്റാ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: ടോണി മാഗ്മിത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കത്തീന ജീത്തു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, ഗാനരചന വിനായക് ശശികുമാര്‍, ഡിഐ ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്, പിആര്‍ഒ ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ് ടിങ്.
Content Highlights: Actors marque absorbing comments connected instagram arsenic 'Mirage' archetypal look merchandise tomorrow
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·