ഇന്തൊനീഷ്യ ഓപ്പൺ: പി.വി.സിന്ധുവും സാത്വിക്– ചിരാഗ് ഡബിൾസ് സഖ്യവും പ്രീക്വാ‍ർട്ടറിൽ, പ്രണോയ് പുറത്ത്

7 months ago 8

മനോരമ ലേഖകൻ

Published: June 04 , 2025 09:32 AM IST

1 minute Read

പി.വി. സിന്ധുവിന്റെ പ്രകടനം. ചിത്രം∙ മനോജ് ചേമഞ്ചേരി
പി.വി. സിന്ധുവിന്റെ പ്രകടനം. ചിത്രം∙ മനോജ് ചേമഞ്ചേരി

ജക്കാർത്ത ∙ പി.വി.സിന്ധുവും സാത്വിക്– ചിരാഗ് ഡബിൾസ് സഖ്യവും ഇന്തൊനീഷ്യ ഓപ്പൺ ബാഡ്മിന്റണിന്റെ പ്രീക്വാർട്ടറിൽ. സിന്ധു ജപ്പാന്റെ നസോമി ഒകുഹാരയെ (22-20, 21-23, 21-15) തോൽപിച്ചപ്പോൾ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യം ഇന്തൊനീഷ്യയുടെ ലിയോ കർണാൻഡോ– ബാഗസ് മൗലാന സഖ്യത്തെ തോൽപിച്ചു (18-21, 21-18, 21-14).

എന്നാൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ എച്ച്.എസ്.പ്രണോയിയും ലക്ഷ്യ സെന്നും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി.

English Summary:

Indonesia Open: Sindhu Shines, Prannoy & Sen Fall astatine Indonesia Open

Read Entire Article