ഇന്ത്യ അണ്ടർ–19 ടീമിൽ അരങ്ങേറ്റം, തൊട്ടുപിന്നാലെ ഇപ്പോൾ ‘ക്യാപ്റ്റൻ’ സ്ഥാനം; മുൻ ഇന്ത്യൻ താരത്തിന്റെ മകൻ അതിവേഗം ‘മുന്നോട്ട്’

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: October 04, 2026 07:35 PM IST Updated: October 04, 2026 07:47 PM IST

1 minute Read

ആര്യവീർ സേവാഗ്. (Instagram/aaryavirsehwag/)
ആര്യവീർ സേവാഗ്. (Instagram/aaryavirsehwag/)

ന്യൂഡൽഹി∙ വിനു മങ്കാദ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനായി ആര്യവീർ സേവാഗിനെ നിയമിച്ച് ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (‍ഡിഡിസിഎ). മുൻ ഇന്ത്യൻ താരം വീരന്ദ്ര സേവാഗിന്റെ മകനാണ് പതിനെട്ടുകാരനായ ആര്യവീർ സേവാഗ്. ഒക്ടോബർ 8 മുതൽ വിശാഖപട്ടണത്ത് വച്ച് നടക്കുന്ന വിനു മങ്കാദ് ട്രോഫിക്ക് ആര്യവീറിന്റെ നേതൃത്വത്തിലുള്ള 16 അംഗ ടീമിനെയാണ് ഡിഡിസിഎ പ്രഖ്യാപിച്ചത്. ഇന്ത്യൻ അണ്ടർ–19 ടീമിലേക്കെത്തിയതിനു തൊട്ടുപിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിൽ ആര്യവീറിനെ തേടി നേതൃപദവിയെത്തുന്നത്.

What you should work next

കഴിഞ്ഞ മാസം രാജ്‌കോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്നു മത്സരങ്ങളുടെ യൂത്ത് ഏകദിന പരമ്പരയിലാണ് ആര്യവീർ ആദ്യമായി ഇന്ത്യൻ അണ്ടർ–19 ടീമിൽ കളിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച താരം, 26 പന്തിൽ നിന്ന് 28 റൺസ് നേടിയിരുന്നു. തുടർന്ന് നടന്ന രണ്ടാം ഏകദിനത്തിൽ പരമ്പരയിലെ തന്റെ ഏറ്റവും ഉയർന്ന സ്കോറും ആര്യവീർ കണ്ടെത്തി. ഓപ്പണറായി ഇറങ്ങി 47 റൺസെടുത്ത ആര്യവീർ, അർധ സെഞ്ചറിക്ക് വെറും 3 റൺസ് അകലെ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടാവുകയായിരുന്നു. മൂന്നാം മത്സരത്തിൽ ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും 34 റൺസിന് പുറത്തായി. മൂന്ന് ഇന്നിങ്സുകളിൽ നിന്നായി ആകെ 109 റൺസാണ് താരം പരമ്പരയിൽ നേടിയത്.

ആര്യവീർ സേവാഗ്. (Instagram/aaryavirsehwag/)

ആര്യവീർ സേവാഗ്. (Instagram/aaryavirsehwag/)

അടുത്തിടെ മാത്രം ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ആര്യവീറിന്, അധികം വൈകാതെ തന്നെ ഇന്ത്യ അണ്ടർ-19 ടീമിലേക്ക് വിളിയെത്തുകയായിരുന്നു. തൊട്ടുപിന്നാലെ ഇപ്പോഴിതാ, ആഭ്യന്തര ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും. 2026 ഡൽഹി പ്രിമിയർ ലീഗിൽ വെസ്റ്റ് ഡൽഹി ലയൺസിന് വേണ്ടി രണ്ടു മത്സരങ്ങൾ കളിച്ച താരം 24 റൺസ് നേടിയിരുന്നു. 2024ൽ നടന്ന കുച്ച് ബിഹാർ ട്രോഫിയിൽ മേഘാലയയ്‌ക്കെതിരെ ഡൽഹിക്ക് വേണ്ടി 297 റൺസ് അടിച്ചുകൂട്ടിയതിലൂടെയാണ് ആര്യവീർ ആദ്യമായി വാർത്തകളിൽ ഇടംനേടിയത്.

English Summary:

Aryaveer Sehwag: Virender Sehwag's son, Aryaveer Sehwag, has been appointed skipper of the Delhi Under-19 squad for the upcoming Vinod Mankad Trophy, scheduled to commence connected October 8 successful Visakhapatnam. This cardinal enactment role, announced by DDCA, comes soon aft his awesome debut with the Indian U-19 squad against Australia, marking a important measurement successful his promising cricket career.

Read Entire Article