Published: June 08 , 2025 11:30 AM IST
1 minute Read
സിഡ്നി∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തോറ്റാൽ വിരാട് കോലി വിരമിക്കൽ തീരുമാനം പിൻവലിക്കാൻ തയാറായേക്കുമെന്ന് മുൻ ഓസ്ട്രേലിയൻ താരം മൈക്കൽ ക്ലാർക്ക്. ബിസിസിഐ സിലക്ടർമാരും ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലും അഭ്യർഥിച്ചാൽ വിരമിക്കൽ തീരുമാനത്തിൽനിന്ന് പിൻവാങ്ങി, ഇന്ത്യൻ ടീമിലേക്കു തിരിച്ചുവരാൻ കോലി തീരുമാനിക്കുമെന്നും ക്ലാർക്ക് വ്യക്തമാക്കി. 2007ലാണ് ഇന്ത്യ ഇംഗ്ലണ്ടിൽ അവസാനമായി പരമ്പര വിജയിച്ചത്. കോലിയും രോഹിത് ശർമയും ഇല്ലാതെ വിദേശമണ്ണിൽ ഇറങ്ങുന്ന ഇന്ത്യ വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്.
‘‘ഇന്ത്യ തോൽക്കുകയാണെങ്കിൽ വിരാട് കോലി തിരിച്ചുവരണമെന്ന് ആരാധകർ ഉറപ്പായും ആവശ്യപ്പെടും. സിലക്ടർമാരും ക്യാപ്റ്റനും ആവശ്യപ്പെട്ടാൽ കോലി വരും എന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹത്തിന് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമാണ്. അത് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നു തന്നെ വ്യക്തമാണ്. വിരാട് കോലി ഇപ്പോഴും നന്നായി കളിക്കുന്നുണ്ട്.’’– മൈക്കൽ ക്ലാർക്ക് ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.
പക്ഷേ കോലിയും രോഹിത് ശർമയും ഇല്ലെങ്കിലും ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിൽ വിജയിക്കാൻ സാധിക്കുമെന്നും ക്ലാർക്ക് വ്യക്തമാക്കി. കോലിയും രോഹിത് ശർമയും വിരമിച്ച ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം പരിശീലനം തുടങ്ങി. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.
English Summary:








English (US) ·