Published: November 12, 2025 03:00 PM IST
1 minute Read
ന്യൂഡൽഹി ∙ അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തിൽ ലഞ്ചിനു പിരിയുന്നതിനു മുൻപേ ‘ടീ ബ്രേക്ക്’ എടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ) തീരുമാനം. ശീതകാലം എത്തിയതോടെ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സൂര്യോദയവും അസ്തമയവും നേരത്തെ ആയതിനാലാണ് ലഞ്ചിനു മുൻപ് ടീ ബ്രേക്ക് എടുക്കാൻ തീരുമാനിച്ചത്. സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ ആദ്യ സെഷനു പിന്നാലെ ലഞ്ചും രണ്ടാം സെഷനു ശേഷം ടീ ബ്രേക്കും എടുക്കുന്നതാണ് പതിവ്.
രാവിലെ 9 മുതൽ വൈകിട്ട് 4 വരെയായിരിക്കും രണ്ടാം ടെസ്റ്റ് നടക്കുക. ആദ്യ സെഷൻ 11 മണിക്ക് അവസാനിക്കും. പിന്നാലെ 20 മിനിറ്റ് ടീ ബ്രേക്ക്. 11.20ന് ആരംഭിക്കുന്ന രണ്ടാം സെഷൻ 1.20ന് ഉച്ചഭക്ഷണത്തിനായി പിരിയും. 2നു പുനരാരംഭിക്കുന്ന മത്സരം 4നു അവസാനിക്കും. 22 മുതലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.
English Summary:








English (US) ·