ഇന്ത്യ - ന്യൂസിലൻഡ് ഏകദിനത്തിൽ ബിസിസിഐയുടെ മാച്ച് ഒബ്സർവറായി സാജൻ കെ. വർഗീസിനെ നിയമിച്ചു

5 days ago 1

മനോരമ ലേഖകൻ

Published: January 15, 2026 09:35 PM IST

1 minute Read

സാജൻ കെ. വർഗീസ്
സാജൻ കെ. വർഗീസ്

തിരുവനന്തപുരം∙ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഇൻഡോറിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ (BCCI) മാച്ച് ഒബ്സർവറായി മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്റ് സാജൻ കെ. വർഗീസിനെ നിയമിച്ചു. ജനുവരി 18-ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഒബ്സർവറായി സാജൻ കെ. വർഗീസിനെ ബി.സി.സി.ഐ നിയമിച്ചിരിക്കുന്നത്. പരമ്പരയിൽ മൂന്ന് ഏകദിനവും 5 ട്വന്റി-20യുമാണ് ഉള്ളത്. നേരത്തെ തിരുവനന്തപുരം ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടി20 മത്സരത്തിന്റെ ജനറൽ കൺവീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

English Summary:

Sajan K Varghese has been appointed arsenic the BCCI lucifer perceiver for the upcoming India vs. New Zealand ODI. This duty follows his erstwhile relation arsenic the wide convener for the India vs. West Indies T20 lucifer astatine Greenfield Stadium, highlighting his acquisition successful cricket administration.

Read Entire Article