Published: July 09 , 2025 10:59 AM IST
1 minute Read
ലണ്ടൻ∙ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനു സമാനമായ സമ്മർദമാണ് ഓരോ ടെന്നിസ് താരവും നേരിടുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലി. സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ മത്സരം കാണാൻ, കഴിഞ്ഞ ദിവസം ഭാര്യ അനുഷ്ക ശർമയ്ക്കൊപ്പം കോലി ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ എത്തിയിരുന്നു.
‘ക്രിക്കറ്റിൽ, പ്രത്യേകിച്ച് ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളിൽ കളിക്കാർ നേരിടുന്ന അതേ സമ്മർദമാണ് ടെന്നിസ് താരങ്ങളും കോർട്ടിൽ അനുഭവിക്കുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഈ സമ്മർദം അതിജീവിക്കാൻ അവർ നടത്തുന്ന തയാറെടുപ്പുകൾ പ്രശംസനീയമാണ്’– കോലി പറഞ്ഞു.
English Summary:








English (US) ·