ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം ബിഗ് സ്ക്രീനിൽ, ആരാധകർക്കൊപ്പം കളി കണ്ട്് ആസിഫ് അലിയും ജീത്തു ജോസഫും

4 months ago 4

മനോരമ ലേഖകൻ

Published: September 14, 2025 10:30 PM IST Updated: September 15, 2025 07:23 AM IST

1 minute Read

 മനോരമ
മനോരമ ഓൺലൈനും ഫ്‌ളൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷനും ചേർന്ന് ഫോറം മാളിലെ പിവിആർൽ നടത്തിയ ഇന്ത്യ - പാകിസ്ഥാൻ ഏഷ്യ കപ്പ്‌ ട്വൻറി20 മത്സരം ലൈവ് സ്ക്രീനിംങിനെത്തിയ മിറാഷ് സിനിമയുടെ പ്രവർത്തകരായ നടൻ ആസിഫ് അലി, നിർമാതാവ് മുകേഷ് മേത്ത, സംവിധായകൻ ജീത്തു ജോസഫ്, നടന്മാരായ ഹക്കിം ഷാ,അർജുൻ തുടങ്ങിയവർ. ചിത്രം: മനോരമ

കൊച്ചി∙ ഏഷ്യാകപ്പില്‍ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം ബിഗ് സ്ക്രീനിൽ കാണാൻ ഒഴുകിയെത്തി ആരാധകർ. രാത്രി ഏഴു  മണി  മുതൽ കൊച്ചി ഫോറം മാളിലെ സ്ക്രീന്‍ അഞ്ചിലായിരുന്നു ലൈവ് സ്ക്രീനിങ്. മനോരമ ഓൺലൈനും ഫ്‌ളൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷനും ചേർന്നാണ് ലൈവ് സ്ക്രീനിങ്  സംഘടിപ്പിക്കുന്നത്.

നടൻ ആസിഫ് അലി, സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മാതാവ് മുകേഷ് മേത്ത, നടന്മാരായ ഹക്കിം ഷാ,അർജുൻ തുടങ്ങിയവര്‍ കളി കാണാൻ തിയേറ്ററിലെത്തി. മത്സരത്തിനിടയിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരങ്ങൾ പറഞ്ഞ ആരാധകർക്ക് സമ്മാനങ്ങൾ നൽകി.

English Summary:

India-Pakistan Match Fever Grips Kochi: India Pakistan Asia Cup Live Screening lawsuit was a immense occurrence successful Kochi. The event, organized by Manorama Online and Flywheel Overseas Education, was attended by celebrities similar Asif Ali and Jeethu Joseph, who enjoyed the lucifer with fans astatine Forum Mall.

Read Entire Article