ഇന്ത്യ – പാക്ക് അതിർത്തി സംഘർഷത്തെത്തുടർന്നു മാറ്റിവച്ചു; നീരജ് ചോപ്ര ജാവലിൻ ത്രോ ‌ ചാംപ്യൻഷിപ് ജൂലൈ 5ന്

7 months ago 7

മനോരമ ലേഖകൻ

Published: June 04 , 2025 09:32 AM IST

1 minute Read

നീരജ് ചോപ്ര (Photo by Ben STANSALL / AFP)
നീരജ് ചോപ്ര (Photo by Ben STANSALL / AFP)

ബെംഗളൂരു ∙ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി സംഘർഷത്തെത്തുടർന്നു മാറ്റിവച്ച നീരജ് ചോപ്ര ക്ലാസിക് ഇന്റർനാഷനൽ ജാവലിൻ ത്രോ മത്സരം ജൂലൈ 5ന് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കും. വേൾഡ് അത്‍ലറ്റിക്സ് എ കാറ്റഗറി പദവി ലഭിച്ച മത്സരത്തിൽ ബ്രസീൽ, ജപ്പാൻ, ശ്രീലങ്ക, കെനിയ, ജർമനി, ഗ്രനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 7 താരങ്ങളും 5 ദേശീയ താരങ്ങളും പങ്കെടുക്കും.

നീരജ് ചോപ്ര, സച്ചിൻ യാദവ്, കിഷോർ കുമാർ ജന, രോഹിത് യാദവ്, സഹിൽ സിൽവാൽ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. നീരജ് ചോപ്രയും ജെഎസ്ഡബ്ല്യു സ്പോർട്സും സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

Read Entire Article