ഇന്ത്യ – പാക്ക് ക്രിക്കറ്റ് മത്സരം: ഇടവേളയ്ക്കും പൊന്നുംവില! 10 സെക്കൻഡ് പരസ്യത്തിന് 16 ലക്ഷം കൊടുക്കണം

5 months ago 5

മനോരമ ലേഖകൻ

Published: August 19, 2025 02:03 PM IST Updated: August 19, 2025 02:21 PM IST

1 minute Read

 JEWEL SAMAD / AFP
ഇന്ത്യ, പാക്കിസ്ഥാൻ താരങ്ങൾ മത്സരത്തിനു ശേഷം.Photo: JEWEL SAMAD / AFP

ന്യൂഡൽഹി ∙ ഇന്ത്യാ–പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ഇടവേളയ്ക്കും ലക്ഷങ്ങളുടെ വില. ഏഷ്യാ കപ്പിൽ ഇന്ത്യാ–പാക്ക് മത്സരത്തിനിടെ പരസ്യം നൽകാൻ 10 സെക്കൻഡിന് 16 ലക്ഷം രൂപ വരെയാണ് ചെലവ്. ടൂർണമെന്റിന്റെ ഒഫീഷ്യൽ ബ്രോഡ്കാസ്റ്റർമാരായ സോണി ടിവിയാണ് പരസ്യ നിരക്ക് പുറത്തുവിട്ടത്. ഇന്ത്യ-പാക്ക് മത്സരങ്ങൾക്കിടെ പരസ്യ സ്ലോട്ടുകൾ ലഭിക്കാനായി സ്പോൺസർമാർ തമ്മിലും കടുത്ത മത്സരമാണുള്ളത്.

ഇന്ത്യയുടെയും മറ്റ് മത്സരങ്ങളുടെയും പാക്കേജായി എടുക്കുകയാണെങ്കിൽ 4.48 കോടി രൂപ മുടക്കണം. ഇതിനു പുറമേ കോ പ്രസന്റിങ് സ്പോൺസർഷിപ്പിനായി 18 കോടി രൂപയും അസോഷ്യേറ്റ് സ്പോൺസർഷിപ്പിനായി 13 കോടി രൂപയുമാണ് സോണി ഈടാക്കുന്നത്.

ഓൺലൈൻ ആപ്പിൽ കോ പ്രസൻറിങ് പാർട്ണർ പാക്കേജിന് 30 കോടി രൂപയും കോ പവേർഡ് പാക്കേജിന് 18 കോടി രൂപയും നൽകേണ്ടിവരും. സെപ്റ്റംബർ 9 മുതൽ 28 വരെ നടക്കുന്ന ഏഷ്യാ കപ്പിൽ ആകെ 19 മത്സരങ്ങളാണുള്ളത്. 14നാണ് ഇന്ത്യ-പാക്ക് പോരാട്ടം.

English Summary:

India-Pakistan Cricket: 10-Second Ad Slot Demands ₹16 Lakh!

Read Entire Article