Published: August 27, 2025 05:41 PM IST
1 minute Read
മുംബൈ ∙ ഏഷ്യാ കപ്പിൽ ഇന്ത്യ– പാക്ക് മത്സരത്തിന്റെ പ്രമോഷൻ വിഡിയോ ഇറക്കിയ സോണി സ്പോർട്സ് നെറ്റ്‍വർക്കിനു നേരെ വിമർശനം. ഏഷ്യാ കപ്പിന്റെ ഔദ്യോഗിക സംപ്രേക്ഷണ പങ്കാളിയായ സോണി സ്പോർട്സ് നെറ്റ്‍വർക്ക് സെപ്റ്റംബർ 14നു നടക്കുന്ന ഇന്ത്യ– പാക്ക് പോരാട്ടത്തിന് മുന്നോടിയായി ആവേശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കിയ വിഡിയോയ്ക്കാണ് വിമർശനം. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി, മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് തുടങ്ങിയവരാണ് പ്രമോയിൽ ഉള്ളത്.
ഏപ്രിൽ 23നു നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന് മുറവിളിയുണ്ട്. ഇതിനിടെയാണ് സോണി നെറ്റ്‌വർക്ക് പ്രമോഷൻ വിഡിയോ ഇറക്കിയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം കനത്തത്. ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ബിസിസിഐക്കും സേവാഗിനും നേരെയും വിമർശനമുണ്ട്. സോണി ലിവ്, ബഹിഷ്കരിക്കുക, ഏഷ്യ കപ്പ് ബഹിഷ്കരിക്കുക തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും മാത്രമുള്ള കായിക ചാംപ്യൻഷിപ്പുകൾ ഇനിയുണ്ടാവില്ലെന്നു കേന്ദ്ര കായിക മന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം, അടുത്ത മാസം യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ഇതിൽ ഉൾപ്പെടില്ലെന്നും കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. രണ്ടിലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ പാക്കിസ്ഥാനുമായി മത്സരിക്കുന്നതിനു തടസ്സങ്ങളില്ല. രാജ്യാന്തര ഒളിംപിക് നിയമങ്ങൾ അനുസരിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
English Summary:








English (US) ·