Published: September 22, 2025 12:30 PM IST
1 minute Read
കൊച്ചി∙ ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ബിഗ് സ്ക്രീനിൽ ലൈവായി കണ്ട് ബൾട്ടി സിനിമയുടെ അണിയറപ്രവർത്തകർ. മനോരമ ഓൺലൈനും ഫ്ലൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷനും ചേർന്ന് ഫോറം മാളിലെ പിവിആറിൽ നടത്തിയ ലൈവ് സ്ക്രീനിങ്ങാണ് ബൾട്ടി സിനിമയുടെ പ്രവർത്തകരായ നിർമാതാവ് സന്തോഷ് ടി. കുരുവിള, അഭിനേതാക്കളായ ശാന്തനു ഭാഗ്യരാജ്, ഷെയ്ൻ നിഗം, പൂർണിമ, പ്രീതി അസ്രാണി തുടങ്ങിയവർ എത്തിയത്.
സ്റ്റേഡിയത്തിൽ ഇരുന്ന് കളിയാസ്വദിക്കുന്ന സമാനമായ സാഹചര്യമാണ് പിവിആർ ബിഗ് സ്ക്രീനിൽ കാണികൾക്കായി മനോരമ ഓൺലൈനും ഫ്ലൈവേൾഡ് എഡ്യൂക്കേഷനും ഒരുക്കിയത്. പ്രേക്ഷകർക്കായി ഇടവേളകളിൽ ക്വിസ് മത്സരവും നിരവധി അനേകം സമ്മാനങ്ങളും വിതരണം ചെയ്തു . 28ന് ഏഷ്യാകപ്പിന്റെ ഫൈനൽ മത്സരവും സമാനമായ രീതിയിൽ ഫോറം മാളിലെ പിവിആറിൽ ലൈവ് പ്രദർശനം നടത്തുന്നുണ്ട് .
English Summary:








English (US) ·