ഇന്ത്യക്ക് പ്രതീക്ഷ നല്‍കി കരുണിന്റെ ഇരട്ട സെഞ്ചുറി; അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍

7 months ago 7

02 June 2025, 09:56 PM IST

india-a-dominates-england-lions-karun-nair

Photo: x.com/cricbuzz/

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്ത്യ എ-ഇംഗ്ലണ്ട് ലയൺസ് ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരം സമനിലയില്‍. ഇന്ത്യ എയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുരോഗമിക്കുന്നതിനിടയൊണ് നാലാം ദിനം കളിയവസാനിച്ചത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍ എന്ന നിലയിലായിരുന്നു ഇന്ത്യ എ. അര്‍ധസെഞ്ചുറി തികച്ച ധ്രുവ് ജുറലും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസിലുണ്ടായിരുന്നത്.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 557 റണ്‍സെടുത്തിരുന്നു. കരുണ്‍ നായരുടെ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യക്ക് തുണയായത്. കരുണ്‍ 281 പന്തില്‍ നിന്ന് 204 റണ്‍സെടുത്തു. സര്‍ഫറാസ് ഖാനും ധ്രുവ് ജുറലും അര്‍ധസെഞ്ചുറി തികച്ചു. അതേസമയം ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ഇന്നിങ്‌സില്‍ 587 റണ്‍സും ലീഡും സ്വന്തമാക്കിയിരുന്നു. മൂന്ന് താരങ്ങള്‍ ഇംഗ്ലണ്ട് ലയണ്‍സിനായി സെഞ്ചുറി തികച്ചു. ടോം ഹെയ്ന്‍സ്, മാക്‌സ് ഹോള്‍ഡന്‍, മൗസ്ലി എന്നിവരാണ് സെഞ്ചുറി തികച്ചത്. ഇന്ത്യ എയ്ക്കായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ എ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും(64) അഭിമന്യു ഈശ്വരനും(68) മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. ധ്രുവ് ജുറലും നിതീഷ് കുമാര്‍ റെഡ്ഡിയും അര്‍ധസെഞ്ചുറി തികച്ചു.

Content Highlights: england Lions vs India A Unofficial Test drawn

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article