ഇന്ത്യന്‍ ടീമിന്റെ ഹോട്ടലിന് സമീപം 'സംശയാസ്പദമായ പൊതി'; പുറത്തിറങ്ങരുതെന്ന് താരങ്ങള്‍ക്ക് നിര്‍ദേശം

6 months ago 6

01 July 2025, 10:58 PM IST

gill

ശുഭ്മാൻ ​ഗിൽ | ANI

ബര്‍മിങ്ങാം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ പൊതി കണ്ടെത്തി. ബര്‍മിങ്ങാം സെന്റിനറി സ്‌ക്വയറിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. ബര്‍മിങ്ങാം പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എഡ്ജ്ബാസ്റ്റണില്‍ ബുധനാഴ്ച നടക്കുന്ന രണ്ടാം ടെസ്റ്റിനോടനുബന്ധിച്ചാണ് ടീം ബര്‍മിങ്ങാമിലെത്തിയത്.

ബര്‍മിങ്ങാം സെന്റിനറി സ്‌ക്വയറിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു പൊതി കണ്ടെത്തിയതായും അന്വേഷണം നടത്തുകയാണെന്നും ബര്‍മിങ്ങാം പോലീസ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായും പോലീസിന്റെ അറിയിപ്പെത്തി.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിരുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് പരിശോധനയ്ക്ക് പിന്നാലെ ഒരു മണിക്കൂറിന് ശേഷമാണ് സാഹചര്യം സാധാരണനിലയിലായത്.

Content Highlights: India Stars Asked To Stay Indoors After Suspicious Packet Found In Birmingham

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article