ഇന്ത്യന്‍ വ്യവസായത്തെ രൂപപ്പെടുത്തിയ പ്രതിഭ; JRD ടാറ്റയായി നസീറുദ്ദീന്‍ ഷാ, ഫസ്റ്റ് ലുക്ക് പുറത്ത്

5 months ago 5

29 July 2025, 08:18 PM IST

jrd tata

1. ജെആർഡി ടാറ്റയായി നസറുദ്ദീൻ ഷാ 2. ജെആർഡി ടാറ്റ | mxplayer|instagram

പതിറ്റാണ്ടുകളോളം ടാറ്റ ഗ്രൂപ്പിനെ നയിക്കുകയും ജീവനക്കാരുടെ ക്ഷേമത്തിനും നൂതനാശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയും ചെയ്ത വ്യവസായ പ്രമുഖനാണ് ഭാരതരത്ന ജേതാവായ ജെ.ആര്‍.ഡി. ടാറ്റ. ആധുനിക ഇന്ത്യന്‍ വ്യവസായത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം തന്റെ ദീര്‍ഘവീക്ഷണം, സത്യസന്ധത, രാഷ്ട്രനിര്‍മ്മാണ ശ്രമങ്ങള്‍ എന്നിവയുടെ പേരിലെല്ലാം ഇന്നും ഓര്‍മിക്കപ്പെടുന്നു. വരാനിരിക്കുന്ന 'മെയ്ഡ് ഇന്‍ ഇന്ത്യ - എ ടൈറ്റന്‍ സ്റ്റോറി' എന്ന വെബ് സീരീസില്‍ ജെ.ആര്‍.ഡി. ടാറ്റയായി എത്തുകയാണ് മുതിര്‍ന്ന നടന്‍ നസീറുദ്ദീന്‍ ഷാ. വെബ് സീരീസിലെ ഷായുടെ ലുക്ക് ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. ജെ.ആര്‍.ഡി. ടാറ്റയുടെ 121-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ചയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

റോബി ഗ്രെവാള്‍ സംവിധാനം ചെയ്യുന്ന സീരീസില്‍, ടൈറ്റന്‍ വാച്ച് കമ്പനിയുടെ സ്ഥാപകനായ സെര്‍ക്‌സസ് ദേശായിയായി ജിം സര്‍ബും, നമിത ദുബെ, വൈഭവ് തത്വവാടി, കാവേരി സേത്ത്, ലക്ഷ്വിര്‍ ശരണ്‍, പരേഷ് ഗണത്ര എന്നിവരും അഭിനയിക്കുന്നുണ്ട്. ജെ.ആര്‍.ഡി. ടാറ്റയുടെ പാരമ്പര്യം ജീവസുറ്റതാക്കുക എന്നത് പ്രചോദനാത്മകമായ ഒരു യാത്രയായിരുന്നുവെന്ന് സംവിധായകന്‍ റോബി ഗ്രെവാള്‍ പറയുന്നു. കമ്പനികള്‍ കെട്ടിപ്പടുക്കുന്നതിനും അപ്പുറമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അദ്ദേഹം സ്ഥാപനങ്ങളും ആശയങ്ങളും ഒരു രാജ്യത്തിനാവശ്യമായ ലക്ഷ്യബോധവും സൃഷ്ടിച്ചു. നസീറുദ്ദീന്‍ ഷാ അദ്ദേഹത്തെ അവതരിപ്പിക്കുന്നത് ആഖ്യാനത്തിന് അപൂര്‍വമായ ആധികാരികതയും ആഴവും നല്‍കിയിട്ടുണ്ട്. നൂതനാശയങ്ങളുടെയും രാഷ്ട്രനിര്‍മ്മാണത്തിന്റെയും ഈ കഥകള്‍ക്ക് എന്നത്തേക്കാളും പ്രാധാന്യമുണ്ടെന്ന് ഈ സീരീസ് പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.'- അദ്ദേഹം വ്യക്തമാക്കി.

മെയ്ഡ് ഇന്‍ ഇന്ത്യ - എ ടൈറ്റന്‍ സ്റ്റോറി' അടുത്ത വര്‍ഷം ആമസോണ്‍ എംഎക്‌സ് പ്ലെയറില്‍ റിലീസ് ചെയ്യും. പ്രമുഖ ഇന്ത്യന്‍ വ്യവസായിയും വൈമാനികനും മനുഷ്യസ്നേഹിയുമായിരുന്നു ജെ.ആര്‍.ഡി ടാറ്റ. പിന്നീട് എയര്‍ ഇന്ത്യയായി മാറിയ ടാറ്റ എയര്‍ലൈന്‍സ് സ്ഥാപിച്ചത് അദ്ദേഹമാണ്. ആധുനിക ഇന്ത്യന്‍ വ്യവസായത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. തന്റെ ദീര്‍ഘവീക്ഷണം, സത്യസന്ധത, രാഷ്ട്രനിര്‍മ്മാണ ശ്രമങ്ങള്‍ എന്നിവയുടെ പേരില്‍ അറിയപ്പെടുന്ന അദ്ദേഹം പതിറ്റാണ്ടുകളോളം ടാറ്റ ഗ്രൂപ്പിനെ നയിക്കുകയും ജീവനക്കാരുടെ ക്ഷേമത്തിനും നൂതനാശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയും ചെയ്ത വ്യക്തിയാണ്.

Content Highlights: First look of Naseeruddin Shah arsenic JRD Tata successful `Made successful India - A Titan Story

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article