ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്കുള്ള ആദരവുമായി 'ദേവദൂതര്‍- ദി സിങ്ങിങ് കലക്ടീവ്'

5 months ago 5

13 August 2025, 02:48 PM IST

devadhoothar singing collective

ദേവദൂതർ- ദി സിങ്ങിങ് കലക്ടീവ്

ഇന്ത്യന്‍ സേനയുടെ ധീരതയ്ക്കുള്ള ആദരസൂചകമായി ഹൃദയഹാരിയായ ഗാനം അവതരിപ്പിച്ച് കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗായകസംഘമായ 'ദേവദൂതര്‍- ദി സിങ്ങിങ് കലക്ടീവ്'. ഫിഡല്‍ അശോക് എഴുതി സംവിധാനംചെയ്ത ഗാനം സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറങ്ങും. ഗാനം രാജ്യത്തിന്റെ സൈനികര്‍ കാണിക്കുന്ന ധൈര്യവും സമര്‍പ്പണവും ത്യാഗങ്ങളും സംഗീതത്തിലൂടെ പ്രതിഫലിപ്പിക്കുന്നു.

2024-ല്‍, മലയാള സിനിമയായ ദേവദൂതന്‍ കേരളമെമ്പാടും റീ- റിലീസ് ചെയ്ത സമയത്താണ് 'ദേവദൂതര്‍ ദി സിങ്ങിങ് കലക്ടീവ് രൂപം കൊണ്ടത്. അതിന് ശേഷം സംഘം കേരളത്തിലും പുറത്തുമായി നിരവധി വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2024 ഒക്ടോബറില്‍, സംഗീത സംവിധായകന്‍ വിദ്യാസാഗറിന്റെ ലൈവ് ഷോയില്‍ ബംഗളൂരുവില്‍ പങ്കെടുത്ത് ശ്രദ്ധേ നേടി. ലൈവ് ഷോസിനൊപ്പം, എ.ആര്‍. റഹ്‌മാന്‍, ഔസേപ്പച്ചന്‍, വിദ്യാസാഗര്‍ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെ ഗാനങ്ങളുടെ കവറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവയില്‍ പലതും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ജനപ്രിയത നേടിയിട്ടുണ്ട്.

Content Highlights: Devadoothar Singing Collective releases a heartfelt song

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article