Published: May 14 , 2025 10:49 AM IST
1 minute Read
മെൽബൺ∙ ഐപിഎലിനായി ഇന്ത്യയിലേക്കു മടങ്ങണോ എന്ന് കളിക്കാർ സ്വയം തീരുമാനിക്കട്ടെയെന്നും അവരുടെ തീരുമാനം എന്തായാലും അതിൽ ഇടപെടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. രാജ്യാന്തര മത്സരങ്ങൾ വരാനിരിക്കെ, ഐപിഎലിൽ പങ്കെടുക്കാൻ കളിക്കാർക്കു മേൽ സമ്മർദം ചെലുത്തില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വൃത്തങ്ങൾ പറഞ്ഞു. 16 ഓസ്ട്രേലിയൻ താരങ്ങളാണ് ഇത്തവണ ഐപിഎലിനുള്ളത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ജൂൺ 11നു നടക്കാനിരിക്കെ, ടെസ്റ്റ് ടീമിൽ അംഗങ്ങളായ ഓസ്ട്രേലിയൻ താരങ്ങൾ ഇനി ഇന്ത്യയിലേക്കു മടങ്ങില്ലെന്നാണ് വിവരം.
പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഓസ്ട്രേലിയൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇവർ ഐപിഎലിനായി ഇന്ത്യയിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങി.
എന്നാൽ, ടീം പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും ക്യാപ്റ്റൻ പാറ്റ് കമിൻസും ട്രാവിസ് ഹെഡും ബാക്കിയുള്ള ലീഗ് മത്സരങ്ങൾക്കായി തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നതായി സൺറൈസേഴ്സ് അധികൃതർ പറഞ്ഞു. എയ്ഡൻ മാർക്രം, മാർകോ യാൻസൻ, ലുൻഗി എൻഗിഡി, കഗീസോ റബാദ, റയാൻ റിക്കൽറ്റൻ, ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ് തുടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങളും ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി നാട്ടില്‍ തുടർന്നേക്കും.
ഐപിഎലിലെ ഓസ്ട്രേലിയൻ താരങ്ങൾഡൽഹി ക്യാപിറ്റൽസ്: മിച്ചൽ സ്റ്റാർക്, ജേക്ക് ഫ്രേസർ മക്ഗുർക്
ലക്നൗ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്
പഞ്ചാബ് കിങ്സ്: ഗ്ലെൻ മാക്സ്‌വെൽ, മാർകസ് സ്റ്റോയ്നിസ്, ജോഷ് ഇൻഗ്ലിസ്, ആരൺ ഹാർഡി, സാവിയർ ബാർട്‌ലെറ്റ്, മിച്ച് ഓവൻ
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു: ജോഷ് ഹെയ്സൽവുഡ്, ടിം ഡേവിഡ്
സൺറൈസേഴ്സ് ഹൈദരാബാദ്: പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ്, ആദം സാംപ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: സ്പെൻസർ ജോൺസൺ
ചെന്നൈ സൂപ്പർ കിങ്സ്: നേഥൻ എലിസ്
English Summary:








English (US) ·