ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്നില്ല, ദൈവം വലിയവനാണ്: വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ഫറൂഖ് എന്‍ജിനീയർ

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 24 , 2025 10:31 PM IST

1 minute Read

 X@CricketPicture
ഫറൂഖ് എൻജിനീയറും ക്ലൈവ് ലോയ്ഡും ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിൽ. Photo: X@CricketPicture

ലണ്ടൻ∙ ഇംഗ്ലണ്ടിലെ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലെ സ്റ്റാൻഡിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഫറൂഖ് എന്‍ജിനീയറുടെ പേരു നൽകിയതു കഴിഞ്ഞ ദിവസമായിരുന്നു. വിൻഡീസ് ഇതിഹാസ താരം ക്ലൈവ് ലോയ്ഡിന്റെയും ഫറൂഖ് എൻജിനീയറുടേയും പേരുകളാണ് സ്റ്റേഡിയത്തിലെ മീഡിയ സെന്ററിനു സമീപത്തെ സ്റ്റാൻഡിനു നൽകിയത്. ലങ്കാഷെയർ ക്രിക്കറ്റ് ക്ലബ്ബിന് ഇരു താരങ്ങളും നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു ഇരുവരെയും ഇംഗ്ലണ്ടിൽ ആദരിച്ചത്.

‘‘എനിക്കു മാത്രമല്ല രാജ്യത്തിനാകെ അഭിമാനിക്കാവുന്ന നിമിഷമാണിത്. ഞങ്ങളെ ആദരിച്ചുകൊണ്ട് ഇങ്ങനെയൊന്നു സംഭവിക്കുമെന്നു ഞാനും ക്ലൈവും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ദൈവം വലിയവനാണ്. എന്റെ സ്വന്തം രാജ്യത്ത് എനിക്ക് ഇത്ര വലിയ അംഗീകാരം ലഭിച്ചിട്ടില്ല. അതിനു പകരമാകും ഇത്. ഞാൻ ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് കളിച്ച ഇടത്ത് എന്റെ നേട്ടങ്ങൾ അംഗീകരിക്കാത്തതു നാണക്കേടാണ്.’’– ഫറൂഖ് എന്‍ജിനീയർ പ്രതികരിച്ചു.

2024 ൽ ഫറൂഖ് എൻജിനീയറെ ബിസിസിഐ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചിരുന്നു. ലങ്കാഷെയർ കൗണ്ടിക്കു വേണ്ടി 1968നും 1976നും ഇടയിൽ 175 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഫറൂഖ് എന്‍ജിനീയർ. ഇന്ത്യയ്ക്കായി 46 ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @cricketpicure എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്

English Summary:

Farokh Engineer Fumes Over Not Receiving Recognition In India

Read Entire Article