ഇന്ത്യയിൽ കളിക്കാനെത്തിയ ഓസ്ട്രേലിയൻ താരങ്ങൾക്ക് ഭക്ഷ്യവിഷബാധ; നാലു പേർ ആശുപത്രിയിൽ

3 months ago 4

ഓൺലൈൻ ഡെസ്ക്

Published: October 05, 2025 09:19 PM IST

1 minute Read

henry
ഹെൻറി തോർടന്‍

കാൻപുർ∙ ഇന്ത്യയിൽ കളിക്കാനെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് ഭക്ഷ്യവിഷബാധ. കാൻപുരിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ഓസ്ട്രേലിയ എ ടീമിലെ അംഗങ്ങൾക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നാണു വിവരം. ബോളർ ഹെൻറി തോർടനും ക്യാപ്റ്റൻ ജാക് എഡ്വാർഡ്സും ഉൾപ്പടെ നാലു താരങ്ങളെ കാൻപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം താരങ്ങൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണു നൽകിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു. ഹെൻറി തോർടൻ ആശുപത്രിയിൽ തുടരുകയാണ്. ക്യാപ്റ്റൻ ജാക് എ‍‍ഡ്വാർഡ്സ് അടക്കമുള്ള മറ്റു മൂന്നു പേരെയും വിട്ടയച്ചു. സംഭവത്തിൽ ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്റോ, ആശുപത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല.

‘‘ഇന്ത്യൻ താരങ്ങളുൾപ്പടെ എല്ലാവരും ഒരേ ഭക്ഷണമാണു കഴിച്ചത്. ഭക്ഷ്യവിഷബാധ ആയിരുന്നെങ്കിൽ എല്ലാവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകേണ്ടതല്ലെ? ഇത് മറ്റെന്തോ പ്രശ്നമാണ്. ഏറ്റവും മികച്ച ഹോട്ടലിൽനിന്നാണു താരങ്ങൾക്ക് ഭക്ഷണം നൽകിയത്. താരങ്ങളുടെ ആരോഗ്യനില പരിശോധിക്കുകയാണ്.’’– രാജീവ് ശുക്ല മാധ്യമങ്ങളോടു പ്രതികരിച്ചു.

English Summary:

Australian Players Fall Sick, One In Hospital, After Eating Food In Kanpur

Read Entire Article