Published: August 04 , 2025 11:03 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ ഇനി ഓസ്ട്രേലിയൻ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കും. ഓസ്ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായാണ് സാറയെ നിയമിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിൽ സജീവമായ സാറയെ ഒപ്പം ചേര്‍ക്കുന്നതിലൂടെ രാജ്യത്തിലേക്കു കൂടുതൽ ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണു ശ്രമം.
മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ സാറ തെൻഡുൽക്കർ, മോഡലിങ്ങിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും പ്രവർത്തിക്കുന്നുണ്ട്. ഓസ്ട്രേലിയയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കുന്നതിനു വേണ്ടിയുള്ള ടെലിവിഷൻ പരസ്യങ്ങളിലും സാറ അഭിനയിക്കും. വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കാൻ 130 മില്യൻ ഡോളറിന്റെ പദ്ധതികളാണ് ഓസ്ട്രേലിയൻ സർക്കാർ ആസൂത്രണം ചെയ്യുന്നത്.
ചൈന, ഇന്ത്യ, യുഎസ്,യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരെ ഓസ്ട്രേലിയയിലെത്തിക്കുന്ന (കം ആന്‍ഡ് സേ ഗുഡേ’ എന്ന ക്യാംപെയ്നിലാണ് സാറയും പ്രവർത്തിക്കുക. സ്റ്റീവ് ഇർവിന്റെ മകൻ റോബർട്ട് ഇർവിൻ, ചൈനീസ് നടൻ യോഷ് യു, ജാപ്പനീസ് കൊമേഡിയൻ അബാരു കുൻ, ഓസ്ട്രേലിയൻ നടൻ തോമസ് വെതരാൽ എന്നിവരും ടൂറിസം ക്യാംപെയ്നിന്റെ ഭാഗമാണ്. ക്യാംപെയ്നിന്റെ ഭാഗമായി എത്ര രൂപയാണ് സാറ പ്രതിഫലമായി വാങ്ങുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SaraTendulkar എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്
English Summary:








English (US) ·