21 May 2025, 02:53 PM IST

Photo: ANI, AFP
മുംബൈ: ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെയും ശനിയാഴ്ചതന്നെ പ്രഖ്യാപിച്ചേക്കും.
ശനിയാഴ്ച നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടെ വാര്‍ത്താസമ്മേളനവും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടിവന്നത്. ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, കെ.എല്‍ രാഹുല്‍ തുടങ്ങിയവരുടെ പേരുകള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഇടയ്ക്കിടെ പരിക്കേല്‍ക്കുന്നതും ബുംറയുടെ സാധ്യത കുറയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ പേസര്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളിലും കളിക്കാന്‍ സാധ്യതയില്ല. ഇതിനിടെ ഗില്ലുമായി കോച്ച് ഗൗതം ഗംഭീര്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു.
Content Highlights: India`s caller Test skipper and the England circuit squad volition beryllium announced connected Saturday








English (US) ·