Published: July 13 , 2025 11:47 AM IST
1 minute Read
വാഴ്സ ∙ കഴിഞ്ഞവർഷത്തെ പാരിസ് ഒളിംപിക്സിനുശേഷം ഇന്ത്യയുടെ നീരജ് ചോപ്രയും പാക്കിസ്ഥാന്റെ അർഷാദ് നദീമും വീണ്ടും നേർക്കുനേർ. ഓഗസ്റ്റ് 16ന് പോളണ്ടിലെ സിലേഷ്യയിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിലാണ് പാരിസിലെ പുരുഷ ജാവലിൻത്രോ സ്വർണ, വെള്ളി മെഡൽ ജേതാക്കൾ വീണ്ടും ഏറ്റുമുട്ടുന്നത്.
സീസണിൽ 3 കിരീടങ്ങൾ നേടിയ നീരജ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണിപ്പോൾ. ഒളിംപിക്സ് സ്വർണനേട്ടത്തിനുശേഷം മേയിൽ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മാത്രമാണ് അർഷാദ് മത്സരിച്ചത്.
English Summary:








English (US) ·