Published: August 05 , 2025 11:08 AM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ന്യൂബോൾ എടുക്കാതിരിക്കാനുള്ള തീരുമാനമെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. അഞ്ചാം ദിവസം 80 ഓവർ പിന്നിട്ടപ്പോൾ ന്യൂബോൾ എടുക്കാൻ ടീം ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാൽ സിറാജുമായി ചർച്ച ചെയ്ത ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ന്യൂ ബോൾ എടുക്കേണ്ടെന്നു ഗിൽ തീരുമാനിച്ചു.
ഓൾഡ് ബോളിൽ സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. പന്തിന്റെ ലോ ബൗൺസും ഇന്ത്യൻ ടീമിന് ഗുണമായിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂ ബോൾ വേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചത്. ആറു റൺസ് വിജയമാണ് അഞ്ചാം ടെസ്റ്റിൽ ഇന്ത്യ നേടിയത്. വിജയത്തോടെ പരമ്പര 2–2ന് സമനിലയിലായി.
‘‘ന്യൂ ബോൾ വേണമെന്ന് ഞങ്ങൾക്കു തോന്നിയില്ല. സിറാജും പ്രസിദ്ധും നന്നായി പന്തെറിയുന്നുണ്ടായിരുന്നു. ഇംഗ്ലണ്ട് സമ്മർദത്തിലാണെന്ന് ഞങ്ങൾക്കു ബോധ്യമുണ്ടായിരുന്നു. അതു മുതലെടുക്കാനാണ് ശ്രമിച്ചത്’’– ഗിൽ മത്സരശേഷം പറഞ്ഞു.
English Summary:








English (US) ·