Published: September 19, 2026 10:58 AM IST
1 minute Read
നഗോയ ∙ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകനായി പ്രഖ്യാപിച്ച തജീന്ദർപാൽ സിങ് ടൂറിനെ മാറ്റി. പകരം കബഡി താരം പവൻ സെഹ്‌റാവത്തിനെ തിരഞ്ഞെടുത്തു. വനിതാ ഷൂട്ടിങ് താരവും ഒളിംപിക് മെഡൽ ജേതാവുമായ മനു ഭാക്കറിനെയും ഷോട്പുട് താരവും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ തജീന്ദർപാൽ സിങ് ടൂറിനെയുമാണ് ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകരായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നത്.
What you should work next
എന്നാൽ അവസാനനിമിഷം തജീന്ദർപാലിനെ മാറ്റി പകരം പവൻ സെഹ്‍റാവത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. തജീന്ദർപാലിന് ഒഫിഷ്യൽ കിറ്റ് ഇതുവരെ ലഭിക്കാത്തതിനാലാണ് താരത്തെ മാറ്റിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ പുരുഷ കബഡി ടീമിൽ അംഗമായിരുന്ന 30 വയസ്സുകാരനായ പവൻ സെഹ്‌റാവത്ത്.
‘‘എന്റെ സെറിമോണിയൽ കിറ്റ് (ചടങ്ങിൽ ധരിക്കേണ്ട വസ്ത്രങ്ങൾ) ഉച്ചകഴിഞ്ഞ് 3 മണിക്ക് നാഗോയ വിമാനത്താവളത്തിൽ എത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്. വിമാനത്താവളത്തിൽ നിന്ന് കിറ്റ് വാങ്ങി കൃത്യസമയത്ത് ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയിൽ എത്തിച്ചേരുക വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഉദ്ഘാടന ചടങ്ങിന് ഞാൻ വരുന്നില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.’’– തജീന്ദർപാൽ പിടിഐയോട് പറഞ്ഞു.
ജപ്പാനാലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനുള്ള ക്യാംപിന്റെ ഭാഗമായി അത്‌ലറ്റിക്‌സ് ടീം സെപ്റ്റംബർ 13 മുതൽ ടോക്കിയോയ്ക്ക് സമീപമുള്ള സുകൂബ സർവകലാശാലയിൽ പരിശീലനത്തിലാണ്. അത്‌ലറ്റിക്‌സ് മത്സരങ്ങൾ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപ്, സെപ്റ്റംബർ 21ന് ഇവർ ഗെയിംസ് നഗരമായ നാഗോയയിൽ എത്തും. ഇവർ ഉദ്ഘാടന ചടങ്ങിലോ സമാപന ചടങ്ങിലോ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. ഇതാണ് അവരുടെ ലഗേജുകളിൽ ഔദ്യോഗിക വസ്ത്രങ്ങൾ ഇല്ലാതിരുന്നതിന് കാരണം. അത്‌ലറ്റിക്‌സ് മത്സരങ്ങൾക്കു ശേഷം സെപ്റ്റംബർ 30നു തന്നെ ഇവർ നഗോയയിൽനിന്നു മടങ്ങുമെന്ന് ടീം ഒഫിഷ്യൽ വ്യക്തമാക്കി.
അത്‌ലറ്റിക്‌സ് സംഘത്തിലെ ഒരു അംഗത്തിന്റെ പക്കലും സെറിമോണിയൽ കിറ്റ് ഇല്ലെന്ന് തജീന്ദർപാൽ സിങ് ടൂറിൻ പറഞ്ഞു. എങ്കിലും, 75 അംഗങ്ങൾ അടങ്ങുന്ന സംഘത്തിന് അവരുടെ ഔദ്യോഗിക മത്സര കിറ്റുകൾ ലഭിച്ചിട്ടുണ്ടെന്ന് താരങ്ങൾ പറഞ്ഞു. ഇന്ത്യൻ സംഘത്തിലെ 158 അംഗങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ഡപ്യൂട്ടി ഷെഫ്-ഡി-മിഷൻ അഞ്ജലി ഭാഗവത് നേരത്തെ അറിയിച്ചിരുന്നു. ആകെ 499 ഇന്ത്യൻ താരങ്ങളാണ് ഗെയിംസിൽ പങ്കെടുക്കുന്നത്.
English Summary:






English (US) ·