Published: August 06 , 2025 02:56 PM IST Updated: August 06, 2025 03:48 PM IST
1 minute Read
ലണ്ടൻ∙ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ജയിക്കാൻ സാധിക്കാത്തതിൽ അതിയായ നിരാശയും ദേഷ്യവുമുണ്ടെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ‘രണ്ടു മികച്ച ടീമുകൾ തമ്മിലുള്ള ബലാബലം പോരാട്ടമായിരുന്നു 5 ടെസ്റ്റും. എല്ലാ മത്സരങ്ങളും അഞ്ചാം ദിവസമാണ് അവസാനിച്ചതെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്. ക്രിക്കറ്റ് ആരാധകർക്കു പൂർണ സംതൃപ്തി നൽകിയ പരമ്പരയായിരിക്കും ഇത്. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം പരമ്പര നേടാൻ സാധിക്കാത്തതിൽ അതിയായ നിരാശയുണ്ട്.’
‘അഞ്ചാം ടെസ്റ്റ് സമനില ആയാൽ പോലും ഞങ്ങൾക്ക് പരമ്പര സ്വന്തമാക്കാമായിരുന്നു. എന്നാൽ ഇന്ത്യയുടെ പോരാട്ടവീര്യം മത്സരവും പരമ്പരയും ഞങ്ങളിൽ നിന്ന് അകറ്റി. ടെസ്റ്റ് ക്രിക്കറ്റ് മരിക്കുന്നു എന്നു വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ പരമ്പര. അത്രയും ആവേശം നിറഞ്ഞ മത്സരങ്ങളായിരുന്നു പരമ്പരയിൽ ഉടനീളം നടന്നത്’– സ്റ്റോക്സ് പറഞ്ഞു. പരുക്കുമൂലം അഞ്ചാം ടെസ്റ്റിൽ സ്റ്റോക്സ് കളിച്ചിരുന്നില്ല.
അഞ്ചാം മത്സരത്തിൽ ആറു റൺസ് വിജയമാണ് ഇന്ത്യ നേടിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 367ന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകൾ വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജാണു കളിയിലെ താരം. പ്രസിദ്ധ് കൃഷ്ണ രണ്ട് ഇന്നിങ്സുകളിലുമായി എട്ടു വിക്കറ്റുകൾ സ്വന്തമാക്കി.
English Summary:








English (US) ·