Published: November 25, 2025 10:46 AM IST
1 minute Read
ഗുവാഹത്തി∙ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 201ന് ഓൾഔട്ടായതോടെ ആതിഥേയരെ ഫോളോ ഓൺ ചെയ്യിപ്പിക്കാൻ (വീണ്ടും ബാറ്റിങ്ങിന് അയയ്ക്കുക) ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവൂമയ്ക്ക് അവസരം ഉണ്ടായിരുന്നു. എന്നാൽ അംപയർമാർ ഫോളോ ഓണിനെപ്പറ്റി ചോദിച്ചപ്പോൾ ‘2 മിനിറ്റ്, ടീമുമായി ആലോചിക്കട്ടെ’ എന്നായിരുന്നു ബവൂമയുടെ മറുപടി.
പിന്നാലെ ഡ്രസിങ് റൂമിന് അടുത്തേക്ക് ഓടിയ ബവൂമ, പരിശീലകൻ ഉൾപ്പെടെ ഉള്ളവരോടു ചോദിച്ച ശേഷം ഫോളോ ഓൺ വേണ്ടെന്നും തങ്ങൾ ബാറ്റ് ചെയ്തോളാമെന്നും അംപയർമാരെ അറിയിച്ചു. ഇന്ത്യയെ ഇന്നിങ്സ് തോൽവിയിലേക്ക് തള്ളിവിടാൻ അവസരം ഉണ്ടായിട്ടും ഫോളോ ഓൺ ഉപേക്ഷിച്ച ബവൂമയുടെ തീരുമാനം കമന്റേറ്റർമാർക്കും കൗതുകമായി.
നാട്ടിൽ നടന്ന ടെസ്റ്റിൽ, 2010ലാണ് ഇന്ത്യ അവസാനമായി ഫോളോ ഓൺ വഴങ്ങിയത്. അന്നും ദക്ഷിണാഫ്രിക്ക തന്നെയായിരുന്നു എതിരാളി. മത്സരത്തിൽ ഇന്നിങ്സിനും 6 റൺസിനും ഇന്ത്യ തോറ്റിരുന്നു. ഇതടക്കം 3 തവണയാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഫോളോ ഓൺ നേരിടേണ്ടിവന്നത്.
English Summary:








English (US) ·