ഇന്ത്യയ്ക്കു ചരിത്ര സ്വർണം, ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ജെയ്സ്മിൻ ലംബോറിയയ്ക്ക് വിജയം

4 months ago 5

ഓൺലൈൻ ഡെസ്ക്

Published: September 14, 2025 09:00 AM IST

1 minute Read

 X@SportsArena
ജെയ്സ്‍മിൻ ലംബോറിയയുടെ വിജയാഹ്ലാദം. Photo: X@SportsArena

ലിവർപൂൾ∙ ലോകബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു ചരിത്ര സ്വർണം. വനിതകളുടെ 57 കിലോ വിഭാഗത്തിൽ ജെയ്സ്മിൻ ലംബോറിയയാണ് ഇന്ത്യയ്ക്കായി സ്വർണം ഇടിച്ചുനേടിയത്. ലിവർപൂളിൽ നടന്ന ഫൈനലിൽ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് പോളണ്ടിന്റെ ജൂലിയ ഷെറെമെറ്റയെയാണ് ജെയ്സ്മിൻ തോൽപിച്ചത്. 80 പ്ലസ് കിലോ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ തന്നെ നൂപുർ വെള്ളി മെഡലും സ്വന്തമാക്കി. 

ലോക ബോക്സിങ്ങിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ജെയ്സ്മിനെതിരായ കലാശപ്പോരിന്റെ തുടക്കത്തിൽ പോളണ്ട് താരത്തിനായിരുന്നു ആധിപത്യം. ഗാലറിയിൽനിന്ന് വലിയ പിന്തുണയും പോളണ്ട് താരത്തിനു ലഭിച്ചിരുന്നു. എന്നാൽ രണ്ടാം റൗണ്ടിൽ മികച്ച പ്രകടനവുമായി 24 വയസ്സുകാരിയായ ജെയ്സ്‌‍മിൻ മത്സരത്തിലേക്കു തിരിച്ചെത്തി. 

മികച്ച നീക്കങ്ങളുമായി മുന്നേറിയ ഇന്ത്യൻ താരം, ഒടുവിൽ ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ സ്വർണവും നേടിയെടുത്തു. 80 പ്ലസ് കാറ്റഗറിയിൽ വെള്ളി നേടിയ നൂപുർ, ഫൈനലിൽ പോളണ്ടിന്റെ അഗത കച്മാർക്സയോടാണു തോറ്റത്. പൂജാ റാണി ഇന്ത്യയ്ക്കായി വെങ്കല മെഡലും സ്വന്തമാക്കിയിട്ടുണ്ട്.

JAISMINE LAMBORIA IS THE WOMEN'S 57 KG WORLD CHAMPION🏆🇮🇳!

beats Paris Oly🥈 Julia Szemereta🇵🇱 4-1 connected divided determination successful the finals.

She is the 9th Indian pistillate boxer ever to triumph a World Championship Gold and 1st golden medalist nether World Boxing. Many congratulations.#Boxing pic.twitter.com/ijU6Rjb6ez

— Rambo (@monster_zero123) September 14, 2025

English Summary:

India's Historic Gold astatine World Boxing Championship

Read Entire Article