ഇന്ത്യയ്ക്കു വീണ്ടും ടോസ് നഷ്ടം, ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യും; കുൽദീപ് യാദവ് പ്ലേയിങ് ഇലവനിൽ, റെഡ്ഡി, അർഷ്ദീപ് പുറത്ത്

2 months ago 4

മനോരമ ലേഖകൻ

Published: October 25, 2025 08:43 AM IST

1 minute Read

 X/BCCI)
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മാൻ‌ ഗില്ലും ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷും (ചിത്രം: X/BCCI)

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്കു ടോസ് നഷ്ടം. ടോസ് ജയിച്ച ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പരയിലെ ഒരു മത്സരത്തിലും ഇന്ത്യയ്ക്കു ടോസ് ലഭിച്ചിട്ടില്ല. ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. നിതീഷ് കുമാർ റെഡ്ഡിയും അർഷ്ദീപ് സിങ്ങും പുറത്തിരിക്കും. പകരക്കാരായി സ്പിന്നർ കുൽദീപ് യാദവും പ്രസിദ്ധ് ക‍ൃഷ്ണയും കളിക്കും. ഓസ്ട്രേലിയയിൽ സേവ്യര്‍ ബാർ‌ട്‍ലെറ്റിനു പകരം സേവ്യർ ബെന്നറ്റും ടീമിലെത്തി.

മൂന്നാം ഏകദിനത്തിനായി ഇന്ന് സിഡ്നിയിൽ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ടീം ഇന്ത്യയോ ആരാധകരോ പ്രതീക്ഷിക്കുന്നില്ല. ആദ്യ രണ്ട‌് മത്സരങ്ങളും തോറ്റ് പരമ്പര അടിയറവു വച്ച ഇന്ത്യയ്ക്ക് സമ്പൂർണ തോൽവി ഒഴിവാക്കുകയെന്നത് അഭിമാനപ്രശ്നമാണ്. സിഡ്നിയിൽ അവസാനമായി കളിച്ച 5 ഏകദിനങ്ങളി‍ൽ ഒന്നിൽ മാത്രമേ ജയിക്കാൻ സാധിച്ചിട്ടുള്ളൂ എന്ന യാഥാർഥ്യവും ഇന്ത്യയ്ക്കു മുന്നിലുണ്ട്. 

രണ്ടാം മത്സരത്തിൽ അർധ സെഞ്ചറി നേടിയ രോഹിത് ശർമ ഫോമിലേക്ക് തിരിച്ചുവന്നെങ്കിലും തുടർച്ചയായി രണ്ടുതവണ പൂജ്യത്തിന് പുറത്തായ വിരാട് കോലിയുടെ ഫോമിൽ ടീമിന് ആശങ്കയുണ്ട്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. മറുവശത്ത് താരതമ്യേന പുതുതലമുറ ടീമുമായി എത്തിയിട്ടും താരപ്രഭാവമുള്ള ഇന്ത്യയ്ക്കെതിരെ പരമ്പര നേടാൻ സാധിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ആതിഥേയരായ ഓസ്ട്രേലിയ ഇന്നിറങ്ങുക.

ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ– മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാത്യു റെൻഷോ, അലെക്സ് ക്യാരി (വിക്കറ്റ് കീപ്പര്‍), കൂപ്പർ കോണോലി, മിച്ചൽ ഓവൻ, മിച്ചൽ സ്റ്റാർക്ക്, നേഥൻ എലിസ്, ആദം സാംപ, ജോഷ് ഹെയ്സല്‍വു‍‍ഡ്.

ഇന്ത്യ പ്ലേയിങ് ഇലവൻ– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, ഹർഷിത് റാണ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

English Summary:

India vs Australia Third ODI Match Updates

Read Entire Article