Published: September 23, 2025 12:53 PM IST
1 minute Read
ലഹോർ∙ ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിൽ പാക്കിസ്ഥാന് ജയിക്കാൻ വേണ്ടി പിസിബി ചെയർമാൻ മൊഹ്‍സിൻ നഖ്‍വിയും സൈനിക തലവൻ ജനറൽ അസിം മുനീറും പാഡ് ധരിച്ച് കളിക്കാനിറങ്ങേണ്ടിവരുമെന്ന് പാക്ക് മുൻ ക്യാപ്റ്റൻ ഇമ്രാൻ ഖാന്റെ പരിഹാസം. ഏഷ്യാകപ്പിലെ രണ്ടു മത്സരങ്ങളിലും പാക്കിസ്ഥാൻ ഇന്ത്യയോട് തോൽവി വഴങ്ങിയ സാഹചര്യത്തിലാണ് ജയിലിലുള്ള പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി കൂടിയായ ഇമ്രാൻ ഖാന്റെ പ്രതികരണം. ഇമ്രാന്റെ സഹോദരി അലീമ ഖാനാണ് താരത്തിന്റെ സന്ദേശം മാധ്യമങ്ങൾക്കു കൈമാറിയത്.
‘‘ജനറൽ അസി മുനീറും മൊഹ്സിൻ നഖ്‍വിയും ഒരുമിച്ച് ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്നതു മാത്രമാണു പാക്കിസ്ഥാനു വിജയിക്കാനുള്ള വഴി. പാക്കിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസ് ക്വാസി ഫേസ് ഇസ, തിരഞ്ഞെടുപ്പ് കമ്മിഷണർ സികന്ദർ സുൽത്താൻ രാജ എന്നിവർ അംപയർമാരാകട്ടെ. ഇസ്‍ലാമബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർഫറാസ് ദോഗർ തേർഡ് അംപയറുമാകണം. അങ്ങനെയെങ്കിൽ പാക്കിസ്ഥാൻ ചിലപ്പോൾ ജയിക്കുമായിരിക്കും.’’
‘‘പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്കു കാരണം മൊഹ്സിൻ നഖ്‍വിയുടെ കഴിവില്ലായ്മയാണ്. നെപ്പോട്ടിസത്തിന്റെ ഭാഗമായാണ് അയാൾ ക്രിക്കറ്റ് തലപ്പത്ത് എത്തിയത്.’’– ഇമ്രാൻ ഖാൻ ആരോപിച്ചു. പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ സ്ഥാപകനായ ഇമ്രാൻ ഖാൻ വിവിധ കേസുകളിൽ പ്രതിയായി 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്.
English Summary:








English (US) ·