Published: July 25 , 2025 03:59 PM IST
1 minute Read
മാഞ്ചസ്റ്റർ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന, ട്വന്റി20 പരമ്പരകൾക്കായി അടുത്ത വർഷം ഇംഗ്ലണ്ട് സന്ദർശിക്കും. 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ജൂലൈ ഒന്നിന് ഡർഹമിലാണ്. മാഞ്ചസ്റ്റർ, നോട്ടിങ്ങാം, ബ്രിസ്റ്റൽ, സതാംപ്ടൻ എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും. മൂന്നു മത്സര ഏകദിന പരമ്പരയിൽ ആദ്യത്തേത് ജൂലൈ 14ന് ബർമിങ്ങാമിൽ. കാഡിഫ്, ലോഡ്സ് എന്നിവിടങ്ങളിൽ അടുത്ത മത്സരങ്ങൾ.
വനിതാ ക്രിക്കറ്റ് ടീമും അടുത്ത വർഷം ഇംഗ്ലണ്ടിലെത്തും. മൂന്നു മത്സര ട്വന്റി20 പരമ്പരയും ഒരു ടെസ്റ്റും കളിക്കും. ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം മേയ് 28ന് ചെംസ്ഫഡിൽ. ജൂൺ 10 മുതൽ ലോഡ്സിലാണ് ഏക ടെസ്റ്റ്.
English Summary:








English (US) ·