Published: July 18 , 2025 11:06 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഋഷഭ് പന്ത് സ്പെഷലിസ്റ്റ് ബാറ്ററായി മാത്രം കളിക്കാൻ ഇറങ്ങരുതെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. വിരലിനു പരുക്കേറ്റ ഋഷഭ് പന്ത് മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ടെസ്റ്റിൽ വിക്കറ്റ് കീപ്പറാകില്ലെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ സ്പെഷലിസ്റ്റ് ബാറ്റർ മാത്രമായി പന്തിനെ ഇറക്കുന്ന കാര്യവും ടീം മാനേജ്മെന്റ് പരിശോധിക്കുന്നുണ്ട്. ഇത് ഋഷഭ് പന്തിന്റെ പരുക്ക് കൂടുതൽ വഷളാകാൻ കാരണമാകുമെന്നാണ് രവി ശാസ്ത്രിയുടെ നിലപാട്.
‘‘ഋഷഭ് പന്ത് കളിക്കുന്നുണ്ടെങ്കിൽ അദ്ദേഹം വിക്കറ്റ് കീപ്പറാകണം. അല്ലാതെ ബാറ്റിങ്ങിനു വേണ്ടി മാത്രം ഇറങ്ങരുത്. ഗ്ലൗ ഉണ്ടെങ്കിൽ കുറച്ച് സംരക്ഷണം എങ്കിലും വിരലിനുണ്ടാകും. മറ്റെവിടെയെങ്കിലും ഫീൽഡ് ചെയ്യേണ്ടിവന്നാൽ പരുക്ക് കൂടുതൽ പ്രശ്നമാകും. പന്തിന്റെ പരുക്കു പരിശോധിച്ച ശേഷം അദ്ദേഹത്തിന് വിശ്രമം നൽകാൻ സാധിക്കുമോയെന്നു നോക്കണം. അഞ്ചാം ടെസ്റ്റിൽ പൂർണ ഫിറ്റ്നസോടെ അദ്ദേഹം കളിക്കാൻ ഇറങ്ങട്ടെ.’’– രവി ശാസ്ത്രി ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.
ഋഷഭ് പന്തിന്റെ കയ്യിൽ പൊട്ടലില്ലെങ്കിൽ അദ്ദേഹം കളിക്കുമെന്നു തന്നെയാണു പ്രതീക്ഷയെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ലോഡ്സ് ടെസ്റ്റിലെ മൂന്നാം ദിവസം ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഋഷഭ് പന്തിനു വിരലിനു പരുക്കേറ്റത്. ജസ്പ്രീത് ബുമ്രയെറിഞ്ഞ ബോൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു താരത്തിനു പരുക്കേറ്റത്. പകരക്കാരനായി ഇറങ്ങിയ ധ്രുവ് ജുറേലാണ് പിന്നീട് ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പറായത്. എന്നാല്‍ മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളിലും ഋഷഭ് പന്ത് ബാറ്റിങ്ങിന് ഇറങ്ങി.
English Summary:








English (US) ·