Published: October 02, 2025 10:19 AM IST
1 minute Read
അഹമ്മദാബാദ്∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കു ടോസ് നഷ്ടം. ടോസ് ജയിച്ച വെസ്റ്റിൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. അഹമ്മദാബാദിൽ വ്യാഴാഴ്ച രാവിലെ മുതൽ മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. പക്ഷേ ആദ്യ ദിനം ഇതുവരെ മഴ പെയതിട്ടില്ല. പേസർമാരായ അൽസരി ജോസഫും, ഷമാർ ജോസഫും പരുക്കേറ്റു പുറത്തായത് വെസ്റ്റിന്‍ഡീസ് ടീമിനു തിരിച്ചടിയാണ്. 23 വയസ്സുകാരനായ ജെയ്ഡൻ സീൽസിനാണ് വിൻഡീസ് പേസ് യൂണിറ്റിന്റെ ചുമതല.
സൂപ്പർ താരം ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, നിതീഷ് റെഡ്ഡി എന്നിവരാണ് ഇന്ത്യൻ നിരയിലെ പേസർമാർ. മൂന്നു സ്പിന്നർമാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാള്‍, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്രിക്കറ്റ്), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, നിതീഷ്കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
വെസ്റ്റിൻഡീസ് പ്ലേയിങ് ഇലവൻ– ടാഗ്‍നരെയ്ൻ ചന്ദർപോൾ, ജോൺ കാംബെൽ, അലിക് അതനെസ്, ബ്രാണ്ടൻ കിങ്, ഷായ് ഹോപ് (വിക്കറ്റ് കീപ്പർ), റോസ്റ്റൻ ചേസ് (ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ജോമൽ വാറികാൻ, ഖാരി പിയറി, ജോഹാൻ ലെയ്നെ, ജെയ്‍ഡൻ സീൽസ്.
English Summary:








English (US) ·