Published: October 02, 2025 12:52 AM IST Updated: October 02, 2025 06:34 AM IST
1 minute Read
നിങ്ങളൊരു സ്പോർട്സ് പ്രേമിയാണോ? സ്‍പോർട്സ് ലോകത്തെ പ്രധാന സംഭവവികാസങ്ങൾ ഏതെങ്കിലും വിട്ടുപോയോ? എങ്കിൽ വായിക്കാം പ്രധാന സ്പോർട്സ് വാർത്തകൾ.
∙‘മാപ്പുമില്ല, ഒരു കപ്പുമില്ല; ഇന്ത്യയ്ക്ക് ട്രോഫി വേണമെങ്കിൽ സൂര്യകുമാർ നേരിട്ട് വരണം’; ട്രോഫി യുഎഇ ബോർഡിന് നൽകി നഖ്വിഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യയ്ക്കുള്ള ട്രോഫിയുമായി സ്ഥലം വിട്ട സംഭവത്തിൽ എസിസി പ്രസിഡന്റ് മാപ്പ് പറഞ്ഞെന്ന റിപ്പോർട്ടുകൾ തള്ളി മുഹ്സിൻ നഖ്‌വി. ‘‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ബിസിസിഐയോട് ഞാൻ ഒരിക്കലും ക്ഷമാപണം നടത്തിയിട്ടില്ല, ഇനി ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല. എസിസി പ്രസിഡന്റ് എന്ന നിലയിൽ, ആ ദിവസം തന്നെ ട്രോഫി കൈമാറാൻ ഞാൻ തയാറായിരുന്നു, ഇപ്പോഴും ഞാൻ തയാറാണ്.
∙സിക്സ്, 9 ഫോർ; അടി തുടർന്ന് വൈഭവ്: യൂത്ത് ടെസ്റ്റിൽ ‘ട്വന്റി20’ സെഞ്ചറി; ഓസീസിനെതിരെ ഇന്ത്യയ്ക്ക് ലീഡ്– വിഡിയോഫോർമാറ്റ് ഏതാണെങ്കിൽ, സിക്സർ മുഖ്യം! ക്രിക്കറ്റിൽ പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ ‘ലൈൻ’ അതാണ്. ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ യൂത്ത്് ടെസ്റ്റിൽ, ‘ട്വന്റി20’ ശൈലിയിൽ സെഞ്ചറി അടിച്ച വൈഭവ് സൂര്യവംശിയുടെയും വേദാന്ത് ത്രിവേദിയുടെ ‘യഥാർഥ’ ടെസ്റ്റ് സെഞ്ചറിയുടെയും കരുത്തിൽ ഇന്ത്യ അണ്ടർ 19 ടീമിന് ഒന്നാം ഇന്നിങ്സ് ലീഡ്. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 243 റൺസിന് പുറത്തായപ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 428 റൺസ് നേടി പുറത്തായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 8/1 എന്ന നിലയിലാണ് ഓസീസ്.
സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സി– ഫോഴ്സ കൊച്ചി മത്സരം ഇന്ന്. ടിക്കറ്റുകൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.quickerala.com/events/calicut-fc-vs-forca-kochi-slk2-m-1/58
∙ തുടക്കം കിടുക്കി! കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇതാ വരവായിഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമൊക്കെ ശ്രദ്ധയ്ക്ക്: കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇതാ വരവായി. ടൂർണമെന്റിലെ സഹ ആതിഥേയർ കൂടിയായ ശ്രീലങ്കയെ ഉദ്ഘാടന മത്സരത്തിൽ 59 റൺസിനു തകർത്താണ് ഇന്ത്യയുടെ തുടക്കം. മഴമൂലം 47 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 ഓവറിൽ 8 വിക്കറ്റിന് 269 റൺസെടുത്തപ്പോൾ ലങ്കയുടെ മറുപടി 45.4 ഓവറിൽ 211 റൺസിലൊതുങ്ങി.
∙ ‘ വിവാഹം കഴിഞ്ഞ് രണ്ടാം മാസം കയ്യോടെ പിടികൂടി’: ചെഹൽ ചതിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തി ധനശ്രീ– വിഡിയോഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലുമായുള്ള വിവാഹമോചനത്തെക്കുറിച്ചു വീണ്ടും തുറന്നുപറച്ചിലുമായി ഇൻഫ്ലുവൻസറും മോഡലുമായ ധനശ്രീ വർമ. ദാമ്പത്യം തകർന്നതിന്റെ കാരണത്തെക്കുറിച്ചും വേർപിരിയലിന് ശേഷം താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും റൈസ് ആൻഡ് ഫോൾ എന്ന ടിവി റിയാലിറ്റി ഷോയിലൂടെയാണ് ധനശ്രീയുടെ വെളിപ്പെടുത്തൽ.
English Summary:








English (US) ·