Published: July 21 , 2025 09:24 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലും അഞ്ചും മത്സരങ്ങളിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി കളിക്കില്ല. പരുക്കേറ്റ താരം ടീമിൽനിന്ന് പുറത്തായതായി ബിസിസിഐ അറിയിച്ചു. നിതീഷ് റെഡ്ഡിയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പരുക്കേറ്റ പേസർ അർഷ്ദീപ് സിങ്ങിനു പകരം ചെന്നൈ സൂപ്പർ കിങ്സ് താരം അൻഷൂൽ കാംബോജിനെ ടീമിൽ ഉൾപ്പെടുത്തി.
പരമ്പരയിൽ 2–1ന് പിന്നിലുള്ള ഇന്ത്യയ്ക്ക് നാലാം ടെസ്റ്റ് വിജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. പരുക്കേറ്റ പേസർ ആകാശ്ദീപും നാലാം ടെസ്റ്റ് കളിക്കാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ വിശ്രമം മാറ്റിവച്ച് സൂപ്പർ താരം ജസ്പ്രീത് ബുമ്ര കളിക്കാനിറങ്ങുമോയെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. നിതീഷ് റെഡ്ഡിയുടെ ഇടത് കാൽ മുട്ടിനാണു പരുക്കേറ്റത്. നിതീഷ് ഉടൻ ഇന്ത്യയിലേക്കു മടങ്ങുമെന്നും ബിസിസിഐ അറിയിച്ചു.
ഋഷഭ് പന്തിനു പകരം ധ്രുവ് ജുറേൽ നാലാം ടെസ്റ്റിൽ വിക്കറ്റ് കീപ്പറായേക്കും. ധ്രുവ് ജുറേലിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമ്പോൾ മലയാളി താരം കരുൺ നായർ ടീമിനു പുറത്താകും. സ്പെഷലിസ്റ്റ് ബാറ്റർ മാത്രമായി ഋഷഭ് പന്ത് നാലാം ടെസ്റ്റ് കളിക്കാനിറങ്ങും. ജൂലൈ 23ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ– ഇംഗ്ലണ്ട് നാലാം ടെസ്റ്റ്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലെത്തിയ ഇന്ത്യൻ ടീം പരിശീലനം തുടരുകയാണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദര്‍, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്, കുൽദീപ് യാദവ്, അന്‍ഷൂൽ കാംബോജ്.
English Summary:








English (US) ·