ഇന്ത്യാ വിരുദ്ധ പരാമർശത്തിൽ അഫ്രീദിക്ക് രൂക്ഷവിമർശനം; തീവ്രവാദികളുമായി ചേര്‍ന്നു നിൽക്കുന്ന ആളെന്ന് മുന്‍ പാക്കിസ്ഥാൻ താരം

8 months ago 6

ഓൺലൈൻ ഡെസ്ക്

Published: April 28 , 2025 08:27 PM IST

1 minute Read

Shahid Afridi AP
ഷാഹിദ് അഫ്രീദി

ലഹോർ∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യാവിരുദ്ധ പരാമർശം നടത്തിയ ഷാഹിദ് അഫ്രീദിക്കെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. എപ്പോഴും തീവ്രവാദ ആശയങ്ങളുമായി ചേർന്നു നിൽക്കുന്ന ആളാണ് ഷാഹിദ് അഫ്രീദിയെന്ന് കനേരിയ പ്രതികരിച്ചു. അഫ്രീദിയുടെ പ്രതികരണങ്ങൾ ഇന്ത്യൻ ടെലിവിഷനുകളിൽ കാണിക്കരുതെന്നും കനേരിയ ആവശ്യപ്പെട്ടു.

‘‘എപ്പോഴും തീവ്രവാദ ആശയങ്ങളുമായി ചേർന്നു നിൽക്കുന്ന ആളാണ് അദ്ദേഹം. എന്റെ കൂടെ ഭക്ഷണം കഴിക്കാൻ പോലും അദ്ദേഹം തയാറായില്ല. അത് അങ്ങേയറ്റം അനാദരവായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.’’– ഡാനിഷ് കനേരിയ വ്യക്തമാക്കി. അഫ്രീദിയുടെ വിവാദ പ്രസ്താവനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

പഹൽഗാം ഭീകരാക്രമണത്തിനു ശേഷം അഫ്രീദി പല തവണ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങൾ നടത്തിയിരുന്നു. ‘‘പാക്കിസ്ഥാനാണ് ഇതിനു പിന്നിലെന്ന് ഇന്ത്യയുടെ കയ്യിൽ തെളിവൊന്നുമില്ല. എന്നിട്ടും അവർ കുറ്റപ്പെടുത്തുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്.’’– എന്ന് അഫ്രീദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 

He has consistently aligned himself with extremist views. In my opinion, helium should not beryllium fixed a level connected Indian tv oregon wrong the country. Additionally, helium tried to transportation maine to person to Islam and declined to stock a repast with me, which I recovered deeply… https://t.co/gArYTNX1x4

— Danish Kaneria (@DanishKaneria61) April 28, 2025

English Summary:

Danish Kaneria tore into erstwhile Pakistan skipper Shahid Afridi for his comments connected 'India' pursuing the ghastly panic onslaught successful Pahalgam

Read Entire Article