‘ഇന്ത്യൻ ക്രിക്കറ്റ് ആരുടെയും സ്വകാര്യ സ്വത്ത് അല്ല’: ശാസ്ത്രിയെയും ഗാവസ്കറെയും ഉന്നമിട്ട് ഗൗതം ഗംഭീർ

8 months ago 10

മനോരമ ലേഖകൻ

Published: May 07 , 2025 10:03 AM IST

1 minute Read

 ഗൗതം ഗംഭീർ
ഗൗതം ഗംഭീർ

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ എന്ന നിലയിൽ തനിക്കുനേരെ ഉയർന്ന വിമർശനങ്ങളോടു രൂക്ഷമായി പ്രതികരിച്ച് ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് തങ്ങളുടെ സ്വകാര്യസ്വത്താണെന്നു കരുതുന്ന ചില മുൻകളിക്കാരാണ് തനിക്കു നേരേ നിരന്തരം വിമർശനമുയർത്തുന്നതെന്ന് ഗംഭീർ പറഞ്ഞു. പേരെടുത്തു പറഞ്ഞില്ലെങ്കിലും മുൻ ക്യാപ്റ്റൻമാരായ സുനിൽ ഗാവസ്കർ, രവി ശാസ്ത്രി എന്നിവരുടെ വിമർശനങ്ങളോടാണ് ഒരു സ്വകാര്യ ചാനലിന്റെ ചടങ്ങിൽ ഗംഭീർ  പ്രതികരിച്ചത്.

‘‘ ഇന്ത്യൻ ക്രിക്കറ്റ് ഇവരുടെ സ്വകാര്യസ്വത്ത് അല്ല. അതു 140 കോടി ഇന്ത്യക്കാരുടെയും അഭിമാനമാണ്..’’– ഗംഭീർ പറഞ്ഞു. 2011 ഇംഗ്ലണ്ട് പരമ്പരയിലെ ഓവൽ ടെസ്റ്റിനിടെ തലയ്ക്കു പരുക്കേറ്റ ഗംഭീർ പിന്നീടു മത്സരങ്ങൾക്കു നിൽക്കാതെ ഇന്ത്യയിലേക്കു മടങ്ങിയിരുന്നു. ഗംഭീറിന്റെ അന്നത്തെ പരുക്ക് അത്ര വലുതായിരുന്നില്ലെന്ന് ശാസ്ത്രി ഈയിടെ പറഞ്ഞിരുന്നു.

ടീമിനു ലഭിക്കുന്ന സമ്മാനത്തുകയിൽ സപ്പോർ‍ട്ട് സ്റ്റാഫിനും തനിക്കു തുല്യമായ വിഹിതം നൽകിയ മുൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ മാതൃക ഗംഭീർ പിന്തുടരുമോ എന്നതായിരുന്നു ഗാവസ്കറിന്റെ ചോദ്യം.  ചാംപ്യൻസ് ട്രോഫി ജയിച്ചതിനു പിന്നാലെ കോച്ച് ഗംഭീർ ഇത്തരം പ്രഖ്യാപനം നടത്തിയില്ല എന്നാണ്  ഗാവസ്കർ കോളമെഴുതിയത്.

English Summary:

Gautam Gambhir Fires Back astatine Critics: "Indian Cricket Belongs to No One"

Read Entire Article