Published: June 29 , 2025 09:08 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന നടി ഷെഫാലി ജരിവാലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചര്‍ച്ചയാകുന്നു. 42–ാം വയസ്സിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മരണപ്പെട്ട ഷെഫാലിയുടെ വിയോഗ വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. പൃഥ്വി ഷായ്ക്കൊപ്പം പാർട്ടിയിൽ നൃത്തം ചെയ്യുന്ന ഷെഫാലിയുടേയും ഭർത്താവ് പരാഗ് ത്യാഗിയുടേയും ദൃശ്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്.
തുടർച്ചയായി ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതോടെ പൃഥ്വി ഷായ്ക്ക് ഇന്ത്യൻ ടീമിലും മുംബൈ ടീമിലും ഇടം നഷ്ടമായിരുന്നു. കഠിനമായ പരിശീലനത്തിലൂടെ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് പൃഥ്വി ഷാ. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിൽ കളിക്കാനില്ലെന്ന് അറിയിച്ച പൃഥ്വി ഷാ, അടുത്ത സീസണിൽ മറ്റേതെങ്കിലും ടീമിനു വേണ്ടിയാകും കളിക്കുക. മഹാരാഷ്ട്ര പൃഥ്വി ഷായെ സ്വന്തമാക്കാൻ രംഗത്തുണ്ടെന്നാണു വിവരം.
2002ൽ പുറത്തിറങ്ങിയ ‘കാന്ടാ ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തിയിലേക്ക് ഉയർന്നത്.അന്ന് 20 വയസ്സായിരുന്നു ഷെഫാലിയുടെ പ്രായം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്ത് ജനപ്രിയ താരമായി. ബിഗ് ബോസ് 13–ാം സീസണിലും ഷെഫാലി പങ്കെടുത്തിരുന്നു. 2004ൽ ഹർമീത് സിങ്ങിനെ വിവാഹം ചെയ്തെങ്കിലും 2009ൽ പിരിഞ്ഞു. 2015ലാണ് പരാഗ് ത്യാഗിയെ വിവാഹം കഴിച്ചത്.
English Summary:








English (US) ·