Published: June 08 , 2025 12:52 PM IST
1 minute Read
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫോം ടീം ഇന്ത്യയ്ക്കു വേണ്ടിയും ആവർത്തിക്കാൻ വൈഭവ് സൂര്യവംശി. നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലുള്ള താരം അണ്ടർ 19 താരങ്ങൾക്കെതിരെ തകർപ്പൻ പ്രകടനമാണു നെറ്റ്സിൽ നടത്തുന്നത്. 14 വയസ്സുകാരൻ താരത്തിനെതിരെ പ്രായത്തില്‍ ‘സീനിയേഴ്സായ’ ബോളർമാർ എങ്ങനെയൊക്കെ പന്തെറിഞ്ഞാലും തുടർച്ചയായി വമ്പനടികൾ നടത്തുന്നതാണു വൈഭവിന്റെ ശീലം.
വൈഭവിന്റെ ബാറ്റിങ് പരിശീലനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ മാസം നടക്കുന്ന ഇന്ത്യ അണ്ടർ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ വൈഭവ് സൂര്യവംശിയും കളിക്കുന്നുണ്ട്. പരിശീലന ക്യാംപിൽ പേസർമാരും സ്പിന്നർമാരും വൈഭവിനെതിരെ മാറിമാറി പന്തെറിയുന്നുണ്ടെങ്കിലും ബൗണ്ടറികൾ ലക്ഷ്യമാക്കിയായിരുന്നു താരത്തിന്റെ ബാറ്റിങ്. ഐപിഎൽ മെഗാലേലത്തിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ് ഒരു സെഞ്ചറിയുൾപ്പടെ നേടി ഗംഭീര പ്രകടനമാണു പുറത്തെടുത്തത്.
ക്യാപ്റ്റൻ സഞ്ജു സാംസണ് പരുക്കേറ്റതോടെയാണ് വൈഭവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചു തുടങ്ങിയത്. ഏഴു മത്സരങ്ങള്‍ രാജസ്ഥാനു വേണ്ടി കളിച്ച വൈഭവ് 252 റൺസ് ആകെ നേടി. രാജസ്ഥാന്റെ ടോപ് സ്കോറർമാരിൽ അഞ്ചാം സ്ഥാനത്താണ് വൈഭവ് ഉള്ളത്. അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനൽ കളിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് വൈഭവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
English Summary:








English (US) ·