Published: October 07, 2025 01:08 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അത്താഴവിരുന്നൊരുക്കാൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഒക്ടോബർ 10ന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീമംഗങ്ങൾ ഡൽഹിയിലെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി ടീമംഗങ്ങളെയും സപ്പോർട്ട് സ്റ്റാഫുകളെയും ഗംഭീർ, തന്റെ വസതിയിൽ അത്താഴവിരുന്നിനു ക്ഷണിച്ചത്.
വസതിയിലെ ഗാർഡൻ ഏരിയയിൽ ‘ഓപ്പൺ എയർ അത്താഴവിരുന്ന്’ നടത്തണമെന്നാണ് ഗംഭീറിന്റെ ആഗ്രഹമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനായിട്ടുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ട്. എന്നാൽ ഡൽഹിയിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ പരിപാടി റദ്ദാക്കിയേക്കുമെന്നും അവർ പറഞ്ഞു.
Gautam Gambhir mightiness person wanted to stock his accomplishment of removing Rohit Sharma from captaincy.
— Pankaj Agrawal (@iampankaj_007) October 6, 2025ഇതിനിടെ, ടീമംഗങ്ങൾക്ക് ഗംഭീർ അത്താഴവിരുന്ന് നൽകുന്നെന്ന റിപ്പോർട്ടു വന്നതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുന്നുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റി, ശുഭ്മാൻ ഗില്ലിനെ നിയമിച്ചതുമായി ചേർത്തുവച്ചാണ് ട്രോളുകൾ. ഗില്ലിനെ ക്യാപ്റ്റനാക്കിയതിൽ ഗംഭീറിനെതിരെ വ്യാപക വിമർശനമുണ്ടായിരുന്നു. ഗംഭീറിന്റെ ഇടപെടൽ മൂലമാണ് രോഹിത്തിനെ മാറ്റിയതെന്നായിരുന്നു വിമർശനം. അത്താഴവിരുന്ന് നൽകുന്നതും രോഹിത്തിനെ പുറത്താക്കിയത് ആഘോഷിക്കാനെന്നും ചിലർ പരിഹസിക്കുന്നു.
To observe Rohit's and Virats departure not immoderate triumph solemnisation 😀😀😀
— Rahul (@rahulpandita1) October 6, 2025ആദ്യ ടെസ്റ്റിൽ, വെസ്റ്റിൻഡീസിനെ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ തോൽപ്പിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1–0നു ഇന്ത്യ മുന്നിലായി. ഒക്ടോബർ 19നാണ് ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനം. മൂന്നു മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഒക്ടോബർ 29ന് ആരംഭിക്കും.
Along with nutrient a expanse of insubstantial volition besides beryllium served which contains GG's orders which you person to travel to beryllium successful the team.
— Dr. Prachetash Ghosh (@prachebio) October 6, 2025English Summary:








English (US) ·