ഇന്ത്യൻ ടീമിന് ബാഡ് ന്യൂസ്! ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവതാരം ടീമിൽനിന്നു പുറത്ത്; നിർണായക വിവരം പങ്കുവച്ച് ബിസിസിഐ

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: January 09, 2026 07:53 AM IST

1 minute Read

തിലക് വർമ (Photo by R.Satish BABU / AFP)
തിലക് വർമ (Photo by R.Satish BABU / AFP)

മുംബൈ ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽനിന്ന് ഇന്ത്യൻ ബാറ്റർ തിലക് വർമയെ ഒഴിവാക്കി. വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെ വയറുവേദനയെ തുടർന്ന് തിലകിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡോക്ടർമാർ 2–3 ആഴ്ച വിശ്രമം നിർദേശിച്ചതിനെ തുടർന്നാണ് തിലകിനെ ടീമിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ബിസിസിഐ വാർത്താക്കുറിപ്പ് പുറത്തിറക്കി.

‘‘ ഇന്ത്യൻ ബാറ്റർ തിലക് വർമ വയറുവേദനയെ തുടർന്ന് ജനുവരി 7ന് രാജ്കോട്ടിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ അദ്ദേഹം വെള്ളിയാഴ്ച ഹൈദരാബാദിലേക്ക് പോകും. നിലവിൽ അദ്ദേഹത്തിന്റെ സ്ഥിതി തൃപ്തികരമാണ്. പൂർണ ആരോഗ്യവനായ ശേഷം പരിശീലനം പുനഃരാരംഭിക്കും. ന്യൂസീലൻഡിനെതിരായ ആദ്യ മൂന്നു ട്വന്റി20 മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ശേഷിക്കുന്ന രണ്ടു മത്സരങ്ങൾക്കുള്ള അദ്ദേഹത്തിന്റെ ലഭ്യത ഫിറ്റ്നസ് അടിസ്ഥാനത്തിൽ തീരുമാനിക്കും.’’– ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനുവരി 21നാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.

🚨 NEWS 🚨

Tilak Varma ruled retired of the archetypal 3 T20Is against New Zealand.

His availability for the remaining 2 matches volition beryllium assessed based connected his advancement during the return-to-training and accomplishment phases.

Details 🔽 | #TeamIndia | #INDvNZ | @IDFCFIRSTBank

— BCCI (@BCCI) January 8, 2026

വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദ് ടീമിനൊപ്പം കളിക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് 23 വയസ്സുകാരനായ തിലക് വർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിങ്ങിൽ ടെസ്റ്റികുലാർ ടോർഷൻ (പെട്ടെന്നുള്ള, കഠിനമായ വേദന) കണ്ടെത്തിയതിനെ തുടർന്ന് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമത്തിൽ താരം കുറിപ്പു പങ്കുവച്ചു. ‘‘നിങ്ങളുടെ അതിരറ്റ സ്നേഹത്തിന് നന്ദി! സുഖം പ്രാപിക്കാനുള്ള പാതയിലാണ്. നിങ്ങൾ കരുതുന്നതിലും വേഗത്തിൽ ഞാൻ കളിക്കളത്തിൽ തിരിച്ചെത്തും.’’– ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ തന്റെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് അദ്ദേഹം എഴുതി.

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിനുള്ള ഒരുക്ക പരമ്പര എന്ന നിലയിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യയ്ക്കു വളരെ പ്രധാനപ്പെട്ടതാണ്. ലോകകപ്പിനുള്ള അതേ ടീമാണ് ഈ പരമ്പരയിലും കളിക്കുന്നത്. രാജ്യാന്തര ട്വന്റി20 റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള തിലക് വർമ, ടീമിലെ പ്രധാന ബാറ്റർമാരിലൊരാളാണ്. ഏഷ്യ കപ്പ് ഫൈനലിലടക്കം ഇന്ത്യയുടെ വിജയ് ശിൽപിയായിരുന്നു തിലക്.

ലോകകപ്പിനു മുൻപ് താരം ടീമിലേക്ക് തിരിച്ചെത്തുമെന്നു തന്നെയാണ് ബിസിസിഐയുടെയും ആരാധകരുടെയും പ്രതീക്ഷ. അല്ലെങ്കിൽ പകരമൊരാളെ കണ്ടത്തേണ്ടി വരും. നിലവിൽ ന്യൂസീലൻഡിനെതിരായ ആദ്യ മൂന്നു മത്സരങ്ങൾക്ക് തിലകിനു പകരം ആരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ലോകകപ്പിനും താരമില്ലെങ്കിൽ ഒരാളെ നിർബന്ധമായും പകരം ടീമിൽ ഉൾപ്പെടുത്തേണ്ടി വരും.

ട്വന്റി20 ടീമിൽ മൂന്നാം പൊസിഷനിലാണ് തിലക് സ്ഥിരമായി കളിക്കുന്നത്. തിലകിന്റെ അഭാവത്തിൽ ന്യൂസീലൻഡിനെതിരായ ആദ്യ മൂന്നു മത്സരങ്ങളിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മൂന്നാം പൊസിഷനിൽ ഇറങ്ങിയേക്കും. തിലകിനു പകരം ആര് പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുമെന്നതിൽ ആകാംക്ഷയുണ്ട്. ഇഷാൻ കിഷൻ, റിങ്കു സിങ് എന്നിവരിലൊരാൾക്കാണ് സാധ്യത.

English Summary:

Tilak Varma sidelined from New Zealand T20 bid owed to surgery. He underwent country for abdominal symptom pursuing the Vijay Hazare Trophy and is expected to beryllium backmost soon aft recovery. The BCCI connection confirms he'll miss the archetypal matches against New Zealand.

Read Entire Article