Published: June 19 , 2025 11:09 AM IST
1 minute Read
ലണ്ടൻ∙ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു പരിഗണിക്കേണ്ടതില്ലെന്ന് ബിസിസിഐ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ വിരമിച്ചതിനു പിന്നാലെ വൈസ് ക്യാപ്റ്റനായിരുന്ന ബുമ്രയെ നായകസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.
എന്നാൽ അടിക്കടിയുള്ള പരുക്കും ജോലിഭാരവും മൂലം തന്നെ ക്യാപ്റ്റൻസിയിൽ നിന്ന് ഒഴിവാക്കണമെന്ന് ബുമ്ര ബിസിസിഐയോട് ആവശ്യപ്പെട്ടു.
‘ ക്യാപ്റ്റനായാൽ പരമ്പര മുഴുവൻ കളിച്ചിരിക്കണം. പരുക്കുമൂലം എനിക്ക് പരമ്പര പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ അത് ടീമിനെ ആകെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്ന് അറിയിച്ചത്’– മുപ്പത്തിയൊന്നുകാരൻ ബുമ്ര പറഞ്ഞു.
English Summary:








English (US) ·