Published: November 02, 2025 09:32 PM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര പൂർത്തിയാകും മുൻപേ ടീം ക്യാംപ് വിട്ട് ഇന്ത്യന്‍ സ്പിന്നർ കുൽദീപ് യാദവ്. പരമ്പരയിലെ മൂന്നാം മത്സരത്തിനു പിന്നാലെയാണ് കുൽദീപ് യാദവിനെ ബിസിസിഐ റിലീസ് ചെയ്തത്. ബെംഗളൂരുവിലെത്തുന്ന താരം, ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ടാം ടെസ്റ്റിനു മുന്നോടിയായി ഇന്ത്യ എ ക്യാംപിൽ ചേരും. നവംബർ ആറിനാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ സീനിയർ ടീമിന്റെ പരമ്പരയ്ക്കു മുന്നോടിയായുള്ള പരിശീലനമായാണ് കുൽദീപിനെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ കളിപ്പിക്കുന്നത്. നവംബർ 14ന് കൊല്‍ക്കത്തയിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും കളിച്ച കുൽദീപ് യാദവ്, രണ്ടാം ട്വന്റി20യിൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ എ 1–0ന് മുന്നിലാണ്. ബെംഗളൂരുവിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കും. ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും നടക്കും.
English Summary:








English (US) ·