Published: November 17, 2025 04:58 PM IST Updated: November 18, 2025 10:07 AM IST
1 minute Read
ദോഹ ∙ ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാനോടു പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾക്കു നേരേ വ്യാജ പ്രചാരണം. മത്സരത്തിനു ശേഷം പാക്ക് താരങ്ങൾക്കു കൈകൊടുക്കാൻ ഇന്ത്യൻ താരങ്ങൾ എത്തിയെന്നും പക്ഷേ പാക്കിസ്ഥാൻ താരങ്ങൾ ഇത് അവഗണിച്ചെന്നുമാണ് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം. എന്നാൽ ഇതു തെറ്റാണെന്നു തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മത്സരശേഷം പാക്കിസ്ഥാൻ താരങ്ങളും സപ്പോർട്ട് സ്റ്റാഫും പരസ്പരം കൈ കൊടുക്കുന്ന ഒരു വിഡിയോയാണ് പുറത്തുവന്നത്.
ഈ പരിസരത്തൊന്നും ഇന്ത്യൻ താരങ്ങളെ കാണാനെ സാധിക്കുന്നില്ല. ഒരു ഘട്ടത്തിലും ഇന്ത്യൻ ടീം പാക്കിസ്ഥനുമായി ഹസ്തദാനത്തിന് തുനിഞ്ഞില്ലെന്നു ഇതു തെളിയിക്കുന്നു. സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ സീനിയർ ടീം പാക്കിസ്ഥാൻ ടീമുമായി ഹസ്തദാനത്തിനു തയാറായിരുന്നില്ല. അതിന്റെ തുടർച്ചയായാണ് ഈ ടൂർണമെന്റിലും ഇന്ത്യ എ, പാക്കിസ്ഥാൻ ഷഹീൻസ് താരങ്ങൾ ഹസ്തദാനം നടത്താതിരുന്നത്. ഇരുടീമുകളുടെയും ദേശീയ ഗാനത്തിനു ശേഷം കളിക്കാർ പരസ്പരം സംസാരിക്കാനോ കൈ കൊടുക്കാനോ നിൽക്കാതെ പിരിഞ്ഞു പോയി.
NO WAY Indian players came to shingle hands but Pakistani players conscionable walked distant 😭 India is getting a sensation of its ain medicine😭😭😭
— paty (nuke Fascism) (@_midwicket) November 16, 2025മത്സരശേഷം, പാക്കിസ്ഥാൻ താരങ്ങളെ അഭിനന്ദിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനുമായ മൊഹ്സിൻ നഖ്‌വി രംഗത്തെത്തി. ‘‘പാകിസ്ഥാനും പിസിബിക്കും ഇന്ന് എത്ര അഭിമാനകരമായ നിമിഷം! 13.2 ഓവറിൽ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യ എ ടീമിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി നമ്മുടെ പാക്കിസ്ഥാൻ ഷഹീൻസ്. ദോഹയിൽ നടന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ആധിപത്യത്തോടെയും നിർഭയവുമായ പ്രകടനം. നമ്മുടെ യുവതാരങ്ങളുടെ മികച്ച ക്രിക്കറ്റ് - പാക്കിസ്ഥാന്റെ ഭാവി ശോഭനമായി തിളങ്ങുന്നു. രാജ്യത്തിന് അഭിനന്ദനങ്ങൾ!’’– നഖ്‌വി എക്സിൽ കുറിച്ചു.
ഞായറാഴ്ച നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ ടീമിനെ 136 റൺസിൽ എറിഞ്ഞൊതുക്കിയ പാക്കിസ്ഥാൻ ഷഹീൻസ് (പാക്കിസ്ഥാൻ എ) 13.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധ സെഞ്ചറിയുമായി പുറത്താകാതെ നിന്ന പാക്ക് ഓപ്പണർ മാസ് സദാഖത്താണ് (47 പന്തിൽ 79 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. നാളെ ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കഴിഞ്ഞ മത്സരത്തിൽ യുഎഇയ്ക്കെതിരെ 297 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയ ഇന്ത്യ എ ടീമിന് ഇന്നലെ ബാറ്റിങ്ങിൽ താളം പിഴച്ചു. തകർത്തടിച്ച ഓപ്പണർ വൈഭവ് സൂര്യവംശിയും (28 പന്തിൽ 45) നമാൻ ധിറും (20 പന്തിൽ 35) ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയിരുന്നു. പത്താം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് നേടിയ ഇന്ത്യയ്ക്കു പക്ഷേ വൈഭവിന്റെ പുറത്താകൽ തിരിച്ചടിയായി. അടുത്ത 45 റൺസിനിടെ 8 വിക്കറ്റ് നഷ്ടമായതോടെ ടീം 136 റൺസിൽ ഓൾഔട്ടായി.
മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ആഞ്ഞടിച്ച സദാഖത്തിനു കടിഞ്ഞാണിടാൻ ഇന്ത്യൻ ബോളർമാർക്കു സാധിച്ചില്ല. ഒന്നാം വിക്കറ്റിൽ 55 റൺസും രണ്ടാം വിക്കറ്റിൽ 94 റൺസും നേടിയ പാക്ക് ടീം 40 പന്തു ബാക്കിനിൽക്കെ അനായാസ ജയമുറപ്പിച്ചു.
English Summary:








English (US) ·