ഇന്ത്യൻ താരത്തിനു നേരെ വംശീയാധിക്ഷേപ ആംഗ്യവുമായി പലസ്തീൻ താരം, പിന്നാലെ അപകടകരമായ ഫൗളും– വിഡിയോ

2 days ago 6

ഓൺലൈൻ ഡെസ്‌ക്

Published: November 18, 2026 10:05 AM IST

1 minute Read

X/@TheKhelIndia
എഎഫ്സി ഏഷ്യൻ കപ്പ് ക്വാളിഫയർ മത്സരത്തിൽ ഇന്ത്യൻ താരത്തിനെതിരെ വംശീയാധിക്ഷേപ ആംഗ്യം കാണിക്കുന്ന പലസ്‌തീൻ താരം (ഇടത്), ഇന്ത്യൻ താരത്തെ ഫൗൾ ചെയ്യുന്ന പലസ്‌തീൻ താരം (വലത്). ചിത്രം:X/@TheKhelIndia

ക്വാലലംപുർ ∙ കനത്തമഴയിലും പലസ്തീനെ 4–1നു തോൽപിച്ച ഇന്ത്യൻ അണ്ടർ 17 പുരുഷ ഫുട്ബോൾ ടീം എഎഫ്സി ഏഷ്യൻ കപ്പിന് ഒരുപടി കൂടി അടുത്തു. മലേഷ്യയ്ക്കെതിരെ നടക്കുന്ന അവസാന മത്സരത്തിൽ സമനില പിടിച്ചാൽ ഇന്ത്യയ്ക്ക് 11–ാം തവണയും അണ്ടർ 17 ഏഷ്യൻ കപ്പിനു യോഗ്യത നേടാം.

പലസ്തീനെതിരായ മത്സരത്തിന്റെ എട്ടാം മിനിറ്റിൽ കാംഗൗഹാവോ ഡൗംഗലാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. മഴമൂലം ഏറെ വൈകി ആരംഭിച്ച രണ്ടാം പകുതിയിൽ മുകുന്ദോ സിങ് നിങ്തൗജാം (52-ാം മിനിറ്റ്), ക്യാപ്റ്റൻ ഡല്ലാമൗൺ ഗാങ്‌ടെ (59-ാം മിനിറ്റ്), സോറംദിന്താര ലാൽഹുൻമാവിയ (89-ാം മിനിറ്റ്) എന്നിവർ കൂടി ഗോൾ നേടിയതോടെ ഇന്ത്യയുടെ വിജയം സമ്പൂർണമായി.

32-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച പലസ്തീൻ ക്യാപ്റ്റൻ യാസൻ ഖലീഫയാണ് ടീമിനായി ആദ്യ ഗോൾ നേടിയത്. ഇതോടെ ഒന്നാം പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. ഭൂരിഭാഗം സമയവും കനത്ത മഴയിലാണ് മത്സരം നടന്നത്. മഴ ശക്തമായതിനെത്തുടർന്ന് രണ്ടാം പകുതി ആരംഭിക്കുന്നത് രണ്ടു മണിക്കൂറിലധികം വൈകി. കളി താൽക്കാലികമായി നിർത്തിവച്ചതോടെ ഇരു ടീമുകളും ഡ്രസ്സിങ് റൂമുകളിൽ തന്നെ തുടരേണ്ടിവന്നു.

Seriously?????? 😡😡😡 Palestine's No. 19 allegedly makes a racist motion towards India U17 skipper Gangte, yet the referee chooses to look the different way. The AFC cannot fto this slide. An contiguous probe and strict enactment are needed!!!! https://t.co/9OgGqss2qc

— The Khel India (@TheKhelIndia) November 17, 2026

മത്സരത്തിനിടെ അനിഷ്ടകരമായ ചില സംഭവങ്ങളും അരങ്ങേറി. പലസ്തീൻ ടീമിലെ ഒരു താരം ഇന്ത്യൻ ക്യാപ്റ്റനുനേരെ അപകീർത്തികരമായ ആംഗ്യം കാണിച്ചതായാണ് പരാതി. പലസ്തീൻ ടീമിന്റെ 19-ാം നമ്പർ താരം ഇന്ത്യൻ അണ്ടർ-17 ക്യാപ്റ്റൻ ഗാങ്‌ടെയ്ക്ക് നേരെ വംശീയാധിക്ഷേപം നിറഞ്ഞ ആംഗ്യം കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, ഇന്ത്യൻ താരത്തിനെതിരെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്ത പലസ്തീൻ താരത്തിന് റെഡ് കാർഡ് ലഭിച്ചു. മനഃപൂർവമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഇന്ത്യൻ താരത്തിന്റെ കൈയിൽ ചവിട്ടുകയും ഗുരുതരമായി പരുക്കേൽപ്പിക്കാവുന്ന രീതിയിൽ കിക്ക് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരു സംഭവങ്ങളിലും എഎഫ്സി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

THIS IS BEYOND DISGRACEFUL!!!!! 🤬 A Palestinian subordinate makes a unsafe situation connected an Indian player, followed by a deliberate-looking stamp connected his limb and a footwear that could person caused a superior injury. And the audacity to play the unfortunate aft being shown a RED CARD 🛑🤷 https://t.co/V90DOoYL3b

— The Khel India (@TheKhelIndia) November 17, 2026

English Summary:

India U17 shot squad dominates Palestine with a 4-1 triumph successful a rain-soaked match, moving person to the AFC Asian Cup qualification. The broad triumph puts them conscionable a gully distant from securing their 11th quality successful the prestigious tournament.

Read Entire Article