Published: December 10, 2025 06:09 PM IST
1 minute Read
മുംബൈ∙ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ സീനിയർ താരങ്ങളുടെ കുതിപ്പ്. ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് സെഞ്ചറികളും ഒരു അർധ സെഞ്ചറിയും നേടിയ വിരാട് കോലി രണ്ടാം സ്ഥാനത്തെത്തി. മൂന്നു മത്സരങ്ങളിൽനിന്ന് 302 റൺസ് അടിച്ചെടുത്ത കോലി പരമ്പരയിലെ താരമായിരുന്നു. ഇതോടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന റാങ്കിങ്ങിലും സൂപ്പർ താരം മുന്നിലേക്കു കുതിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രോഹിത് ശർമ 146 റൺസാണു നേടിയത്. 781 ആണ് രോഹിത് ശർമയുടെ റേറ്റിങ്. 2019ൽ രോഹിത്തിന്റെ റേറ്റിങ് 882 വരെയെത്തിയിരുന്നു. രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് വിരാട് കോലി രണ്ടാമതെത്തിയത്. 773ആണ് കോലിയുടെ റേറ്റിങ്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അഞ്ചാം സ്ഥാനത്തും ശ്രേയസ് അയ്യർ പത്താം സ്ഥാനത്തുമുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റതിനാൽ ശുഭ്മൻ ഗില്ലിന് ഏകദിന പരമ്പര നഷ്ടമായിരുന്നു. പരമ്പരയിൽ ഇന്ത്യയെ നയിച്ച കെ.എൽ. രാഹുൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 12–ാം സ്ഥാനത്താണ്. 2021ന് ശേഷം വിരാട് കോലി ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയിട്ടില്ല. 2021 ൽ പാക്കിസ്ഥാൻ ക്യാപ്റ്റനായിരുന്ന ബാബർ അസമാണു കോലിയെ പിന്തള്ളിയത്.
English Summary:








English (US) ·