‌ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇനി ‘വിദേശ താരങ്ങളും’; 2 താരങ്ങൾ ദേശീയ ടീം ക്യാംപിലേക്ക്

2 months ago 4

മനോരമ ലേഖകൻ

Published: November 07, 2025 07:06 AM IST Updated: November 07, 2025 11:06 AM IST

1 minute Read

റയാൻ വില്യംസ് , അബ്നീത്
റയാൻ വില്യംസ് , അബ്നീത്

ന്യൂ‍ഡൽഹി ∙ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്ക് ആദ്യമായി ‘വിദേശതാരങ്ങൾ’ എത്തുന്നു. വിദേശത്തു ജനിച്ച ഇന്ത്യൻ വംശജരെ ദേശീയ ടീമിൽ ഉൾപ്പെടുത്തുകയെന്ന ചരിത്രദൗത്യം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഇന്നലെ പൂർത്തിയാക്കി. ഓസ്ട്രേലിയൻ മിഡ്ഫീൽഡർ റയാൻ വില്യംസ്, ബ്രസീലിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരൻ ഡിഫൻഡർ അബ്നീത് ഭാർടി എന്നിവരാണ് ബെംഗളൂരുവിൽ ഇന്നലെ ആരംഭിച്ച ഇന്ത്യൻ ക്യാംപിലേക്ക് എത്തുക. വിദേശ പൗരത്വം ഒഴിവാക്കി ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയാണെങ്കിൽ ഇന്ത്യൻ വംശജരെ ടീമിൽ ഉൾപ്പെടുത്താമെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. ഭാവിയിൽ കൂടുതൽ വിദേശികൾ ടീമിലെത്താൻ ഇതുവഴിയൊരുക്കും. 

ഓസ്ട്രേലിയയിലെ പെർത്തിൽ ജനിച്ച റയാൻ വില്യംസ് (31) ഓസ്ട്രേലിയൻ ദേശീയ ടീമിനായും ഇംഗ്ലിഷ് ക്ലബ്ബുകളായ ഫുൾഹാം, പോർട്സ്മൗത്ത് എന്നിവയ്ക്കായും കളിച്ചിട്ടുണ്ട്. 2023 മുതൽ ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സി താരമാണ്. വില്യംസിന്റെ ഇരട്ടസഹോദരൻ ആര്യൻ കുറച്ചുകാലം ഇന്ത്യൻ ക്ലബ് നെറോക്ക എഫ്സിയിൽ കളിച്ചിട്ടുണ്ട്. 

ഇരുപത്തേഴുകാരനായ അബ്നീത് ഭാർടി ഒരു ബൊളീവിയൻ ക്ലബ്ബിന്റെ താരമാണിപ്പോൾ. നേരത്തേ, ന്യൂഡൽഹിയിലെ ശാസ്ത്രി എഫ്സിയിൽനിന്നു സിംഗപ്പൂരിലേക്കും പിന്നീട് പോളണ്ട്, പോർച്ചുഗൽ, മെക്സിക്കോ, അർജന്റീന, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കും ചേക്കേറി. 2019–20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലുമെത്തി.

English Summary:

Historic First: Foreign-Origin Players Join Indian National Football Team

Read Entire Article