ഇന്ത്യൻ മണ്ണിൽ ഫുട്ബോൾ ഇതിഹാസങ്ങൾ നേർക്കുനേർ: ഇന്ത്യൻ ഓൾ സ്റ്റാർസിനെതിരെ ബ്രസീൽ ലെജൻ‍ഡ്സിനു ജയം- വിഡിയോ

9 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: March 30 , 2025 11:15 PM IST

1 minute Read

ഐ.എം. വിജയനും റൊണാൾഡീഞ്ഞോയും മത്സരത്തിനിടെ (പിടിഐ ചിത്രം)
ഐ.എം. വിജയനും റൊണാൾഡീഞ്ഞോയും മത്സരത്തിനിടെ (പിടിഐ ചിത്രം)

ചെന്നൈ ∙ ഒരുകാലത്ത് ലോക ഫുട്ബോളിലെ രാജാക്കൻമാരായിരുന്ന റൊണാൾഡീഞ്ഞോയുടെ ബ്രസീൽ ഒരുവശത്ത്. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ കാലം അനുസ്മരിപ്പിച്ച് ഐ.എം. വിജയന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം മറുവശത്തും. ലോകഫുട്ബോളിലെ ഇതിഹാസ താരങ്ങൾ നേർക്കുനേർ പോരടിച്ച പ്രദർശന മത്സരത്തിൽ, ഐ.എം. വിജയൻ നേതൃത്വം നൽകിയ ഇന്ത്യൻ ഓൾ സ്റ്റാർസിനെതിരെ റൊണാൾഡിഞ്ഞോയും റിവാൾഡോയും ഉൾപ്പെടെ അണിനിരന്ന ബ്രസീൽ ലെജൻഡ്സ് ടീമിന് വിജയം.

35 മിനിറ്റ് വീതമുള്ള രണ്ടു പകുതികളാക്കി തിരിച്ചുനടത്തിയ മത്സരത്തിൽ 2–1നാണ് ബ്രസീൽ ഇന്ത്യയെ വീഴ്ത്തിയത്. 43–ാം മിനിറ്റിൽ വിയോള, 63–ാം മിനിറ്റിൽ റിക്കാർഡോ ഒലിവേര എന്നിവരാണു ബ്രസീലിന്റെ ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ബിബിയാനോ ഫെർണാണ്ടസ് ഇന്ത്യയുടെ ആശ്വാസഗോൾ നേടി.

ഡൂംഗ, ഗിൽബർട്ടോ സിൽവ, ജോർജിഞ്ഞോ തുടങ്ങി ഒരുകാലത്തെ മിന്നും താരങ്ങൾ ബ്രസീൽ നിരയിലുണ്ടായിരുന്നു. ക്ലൈമാക്സ് ലോറൻസ്, എൻ.പി. പ്രദീപ്, മഹേഷ് ഗാവ്‌ലി, മെഹ്താബ് ഹുസൈൻ, സുഭാഷിഷ് റോയ് ചൗധരി തുടങ്ങിയവർ ഇന്ത്യയ്‌ക്കായും പന്തുതട്ടി.

English Summary:

Brazil Legends bushed India All Stars 2-1 successful Exhibition Match

Read Entire Article