01 May 2025, 09:21 AM IST

രജനീകാന്ത് | ഫോട്ടോ: AFP
ചെന്നൈ: ഇന്ത്യയിലെ യുവാക്കൾ സ്വന്തം സംസ്കാരത്തിൽ നിന്ന് അകന്ന് പാശ്ചാത്യ സംസ്കാരത്തെ സ്വീകരിക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെട്ട് നടൻ രജനീകാന്ത്. യുവതലമുറയ്ക്ക് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തേയും സംസ്കാരത്തേയുംകുറിച്ച് അറിയില്ലെന്ന് രജനീകാന്ത് പറഞ്ഞു. അതേസമയം പാശ്ചാത്യർ ഇന്ത്യൻ സംസ്കാരത്തിൽ സമാധാനം കണ്ടെത്തുന്നതായും താരം അഭിപ്രായപ്പെട്ടു.
ചെന്നൈയിൽ ബുധനാഴ്ച ഭാര്യ ലത രജനികാന്ത് സംഘടിപ്പിച്ച ചടങ്ങിൽ വീഡിയോ കോളിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനികാന്ത്. "ഈ മൊബൈൽ ഫോൺ യുഗത്തിൽ, യുവതലമുറയ്ക്കും ചില മുതിർന്നവർക്കും നമ്മുടെ രാജ്യത്തിൻ്റെ പാരമ്പര്യങ്ങളെയും സംസ്കാരത്തെയും കുറിച്ച് അറിവില്ല. നമ്മുടെ രാജ്യത്തിൻ്റെ മഹത്വത്തെയും പെരുമയെയും കുറിച്ച് അറിയാതെ അവർ പാശ്ചാത്യ സംസ്കാരം പിന്തുടരുന്നു." രജനീകാന്ത് പറഞ്ഞു.
"പാശ്ചാത്യർ അവരുടെ പാരമ്പര്യങ്ങളിലും സംസ്കാരത്തിലും സന്തോഷവും സമാധാനവും കണ്ടെത്താത്തതുകൊണ്ടാണ് ഇന്ത്യയിലേക്ക് തിരിയുന്നത്. ഇവിടെയാണ് അവർക്ക് സമാധാനവും സന്തോഷവും ലഭിക്കുകയെന്നും, അവർ ധ്യാനം, യോഗ, പ്രകൃതിജീവിതം എന്നിവ പരിശീലിക്കുന്നുവെന്നും അവർ പറയുന്നു. ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലത ഇപ്പോൾ ശ്രമങ്ങൾ നടത്തുകയാണ്. ദൈവാനുഗ്രഹത്താൽ അവരുടെ ശ്രമങ്ങൾ വിജയിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു." താരം കൂട്ടിച്ചേർത്തു.
ലോകേഷ് കനകരാജ്, നെൽസൺ ദിലീപ്കുമാർ എന്നിവർക്കൊപ്പം 'കൂലി', 'ജയിലർ 2' എന്നീ ചിത്രങ്ങളിലാണ് രജനീകാന്ത് ഇപ്പോൾ യഥാക്രമം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂലി ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights: Rajinikanth shares his thoughts connected Indian younker embracing Western culture
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·