ഇന്ത്യൻ യുവതാരത്തിന് അഞ്ചാം ഏകദിനത്തിൽ അരങ്ങേറ്റം, ന്യൂസീലൻഡിനു ടോസ്, ഇന്ത്യയ്ക്കു ബാറ്റിങ്

4 days ago 5

ഓൺലൈൻ ഡെസ്ക്

Published: November 15, 2026 08:03 AM IST

1 minute Read

സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ യഷ് ഠാക്കൂർ. (Photo by Jekesai NJIKIZANA / AFP)
സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ യഷ് ഠാക്കൂർ. (Photo by Jekesai NJIKIZANA / AFP)

മൗണ്ട് മാംഗനൂയി∙ ഇന്ത്യൻ യുവതാരം യാഷ് ഠാക്കൂര്‍ ന്യൂസീലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ അരങ്ങേറ്റ മത്സരം കളിക്കും. ട്വന്റി20യിൽ നാലു മത്സരങ്ങൾ കളിച്ചിട്ടുള്ള യാഷ് ഠാക്കൂർ, ഗുർനൂർ ബ്രാറിനു പകരമാണ് പ്ലേയിങ് ഇലവനിലെത്തിയത്. ടെസ്റ്റ് ടീമിനൊപ്പം ചേരേണ്ടതിനാൽ ഗുർനൂർ അഞ്ചാം മത്സരം കളിക്കുന്നില്ല. ന്യൂസീലൻഡ് ടീമില്‍ മാറ്റ് ഹെൻറി, കൈൽ ജെയ്മിസൻ എന്നിവരും കളിക്കുന്നില്ല.

മത്സരത്തിൽ ടോസ് വിജയിച്ച കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഇന്നു വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. അതേസമയം ഇന്ത്യയെ കീഴടക്കിയാൽ ന്യൂസീലൻഡിന് പരമ്പര 2–2 എന്ന സമനിലയിൽ അവസാനിപ്പിക്കാം.

ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർ‌മ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നമൻ ധീർ, അക്ഷർ പട്ടേൽ, ആക്വിബ് നബി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, യാഷ് ഠാക്കൂർ.

ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– വിൽ യങ്, ടിം സെയ്ഫർട്ട് (വിക്കറ്റ് കീപ്പർ), നിക്ക് കെല്ലി, ഡീൻ ഫോക്സ്ക്രോഫ്റ്റ്, ഫിൻ അലൻ, മിച്ചൽ ബ്രേസ്‍വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ക്രിസ്റ്റിന്‍ ക്ലാർക്ക്, ബ്ലെയർ ടിക്നർ, മാറ്റ് ഫിഷര്‍, ജേക്കബ് ഡഫി.

English Summary:

India vs New Zealand Fifth ODI Match Live Updates

Read Entire Article